ഓട്ടവയില്‍ വാഹന മോഷണം പെരുകുന്നു. ഈ വര്‍ഷം ഇതുവരെ 1500 ല്‍ അധികം വാഹനങ്ങള്‍ മോഷണം പോയതായാണ് റിപ്പോര്‍ട്ട്. ജനുവരി 1 നും ഡിസംബര്‍ 9 നും ഇടയില്‍ 1556 മോഷണ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തതെന്ന് ഓട്ടവ പോലീസ് സര്‍വീസ് അറിയിച്ചു. മൊത്തം ഈ വര്‍ഷം 1616 വാഹനങ്ങളാണ് മോഷ്ടിക്കപ്പെട്ടത്. ക്രൈം മാപ്പ് അനുസരിച്ച്, ഈ വര്‍ഷം ആദ്യ രണ്ട് മാസങ്ങളിലാണ് മോഷണങ്ങള്‍ ഏറ്റവും കൂടുതല്‍ നടന്നത്. ജനുവരിയില്‍ 168 വാഹനങ്ങളും ഫെബ്രുവരിയില്‍ 172 വാഹനങ്ങളുമാണ് മോഷണം പോയത്.
2023 ല്‍ 1854 വാഹനങ്ങളാണ് മോഷ്ടിക്കപ്പെട്ടതെന്ന് ഓട്ടവ പോലീസ് സര്‍വീസ് റിപ്പോര്‍ട്ടില്‍ പറയുന്നു. ഇതില്‍ 51 ശതമാനം വാഹനങ്ങളും കണ്ടെടുക്കാനായിട്ടുണ്ട്. ഗ്ലൗസെസ്റ്റര്‍-സൗത്ത്‌ഗേറ്റില്‍ നിന്നാണ് ഏറ്റവും കൂടുതല്‍ വാഹനങ്ങള്‍ മോഷ്ടിക്കപ്പെട്ടത്. 158 വാഹനങ്ങളാണ് ഈ വര്‍ഷം ഇവിടെ നിന്നും മോഷ്ടിക്കപ്പെട്ടത്.
ബേ വാര്‍ഡില്‍ 112 വാഹനങ്ങളും റിവര്‍ വാര്‍ഡില്‍ 89 വാഹന മോഷണങഅങളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഓട്ടവ വാര്‍ഡില്‍ നിന്നും ഒരു വാഹനമെങ്കിലും മോഷണം പോയിട്ടുണ്ടെന്നാണ് പോലീസ് റിപ്പോര്‍ട്ട്.