ആൽബർട്ടയിൽ ടെക്‌സ്‌റ്റ് മെസേജിംഗ് തട്ടിപ്പ് വ്യാപകം

By: 600110 On: Dec 13, 2024, 1:03 PM

ആൽബർട്ടയിൽ ടെക്‌സ്‌റ്റ് മെസേജിംഗ് തട്ടിപ്പ് വ്യാപകമായി പ്രചരിക്കുന്നതായി പൊലീസ് മുന്നറിയിപ്പ് നൽകുന്നു. അമിത വേഗത്തിൽ വാഹനം ഓടിച്ചതിന്  വെർമിലിയൻ ആർസിഎംപി പിഴ ചുമത്തി എന്ന് പറഞ്ഞാണ് സന്ദേശം എത്തുന്നത്. ആൽബർട്ടയിലുടനീളമുള്ള നിരവധി പേർ ഈ തട്ടിപ്പത് ഇരയായതായി   പോലീസ് പറഞ്ഞു.   

വാഹനം സ്പീഡ് പരിധിക്ക് മുകളിൽ പോയെന്നും,  പിഴ അടയ്ക്കമെന്നും ആവശ്യപ്പെട്ട് ലിങ്ക് ഉൾപ്പടെയാണ് സന്ദേശംത് എത്തുന്ന. പലരും ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് പണം അടക്കുന്നു. പിന്നീടാണ് പറ്റിക്കപ്പെട്ടു എന്ന് മനസ്സിലാക്കുന്നത്. ഇതുപോലൊരു സന്ദേശം ലഭിച്ചവർ ലിങ്കിൽ ക്ലിക്ക് ചെയ്യുകയോ വെബ്‌സൈറ്റിൽ പണമിടപാടുകൾ നടത്തുകയോ ചെയ്യരുതെന്ന് പോലീസ് മുന്നറിയിപ്പ് നൽകുന്നു. സർക്കാർ സ്ഥാപനങ്ങളോ, പൊലീസോ ടെക്‌സ്‌റ്റ് മെസേജിലൂടെ ടിക്കറ്റ് നൽകുന്നില്ല. സംശയാസ്പദമായ ടെക്‌സ്‌റ്റ് സന്ദേശങ്ങളോട് ആളുകൾ ഒരിക്കലും പ്രതികരിക്കരുതെന്നും അജ്ഞാത നമ്പറുകളിൽ നിന്ന് അയയ്‌ക്കുന്ന ഏതെങ്കിലും ലിങ്കുകളിൽ ക്ലിക്ക് ചെയ്യരുതെന്നും RCMP പൊതുജനങ്ങളോട് അഭ്യർത്ഥിച്ചു