ജോലി സാഹചര്യം മെച്ചപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് ബിസിയിൽ നഴ്സുമാരുടെ റാലി

By: 600110 On: Dec 12, 2024, 4:01 PM

 

സുരക്ഷിതമായ തൊഴിൽ സാഹചര്യം ഉറപ്പു വരുത്തണം എന്ന് ആവശ്യപ്പെട്ട് ബ്രിട്ടീഷ് കൊളംബിയയിലെ ബർണാബിയിൽ നഴ്സുമാർ റാലി നടത്തി. അടുത്ത വർഷം ആരംഭിക്കാനിരിക്കുന്ന പ്രവിശ്യാ കരാർ ചർച്ചകൾക്ക് മുന്നോടിയായി ആരോഗ്യ രംഗത്തുള്ള നിരവധി തൊഴിലാളികൾ ആണ് റാലിയിൽ പങ്കെടുത്തത്. 

നഴ്‌സുമാർക്കിടയിലെ പ്രധാന ആശങ്ക ശാരീരിക സുരക്ഷയാണെന്നും  ആക്രമണകാരികളായ രോഗികളെ പരിചരിക്കുമ്പോൾ അധികൃതർ മതിയായ സുരക്ഷ ഉറപ്പു വരുത്തുന്നില്ലെന്നും ഇവർ ആരോപിക്കുന്നു. സ്റ്റാഫ്-പേഷ്യൻ്റ് അനുപാതം മെച്ചപ്പെടുത്തുന്നതിൻ്റെ ഭാഗമായി കൂടുതൽ നഴ്സുമാരെ നിയമിക്കണം.  ഈ മേഖലയിൽ ജോലി ചെയ്യുന്നവരുടെ മനോവീര്യം മെച്ചപ്പെടുത്താൻ നടപടികൾ സ്വീകരിക്കണമെന്നും യൂണിയൻ ആവശ്യപ്പെട്ടു. തങ്ങളുടെ ആവശ്യങ്ങൾ ലളിതമാണെന്ന് ബിസി നഴ്‌സസ് യൂണിയൻ പ്രസിഡൻ്റ് അഡ്രിയാൻ ഗിയർ പറഞ്ഞു. മറ്റേതൊരു ബ്രിട്ടീഷ് കൊളംബിയൻ പൗരൻ്റെയും അതേ ബഹുമാനവും സുരക്ഷയും ആരോഗ്യ മേഖലയിൽ ഉള്ളവരും അർഹിക്കുന്നതായും ഗിയർ വ്യക്തമാക്കി.