ലോഹ സാന്നിധ്യം: കാനഡയില്‍ മെയ്ഡ്ഗുഡ് ഗ്രനോള ബാറുകള്‍ തിരിച്ചുവിളിച്ചു 

By: 600002 On: Dec 12, 2024, 10:29 AM

 


കാനഡയില്‍ ലോഹസാന്നിധ്യം കണ്ടെത്തിയ മെയ്ഡ്ഗുഡ് ബ്രാന്‍ഡിന്റെ ഗ്രനോള ബാറുകള്‍ തിരിച്ചുവിളിച്ചു. 2024 ജനുവരിക്കും നവംബറിനും ഇടയില്‍ നിര്‍മിച്ച് കാനഡയിലുടനീളം വിറ്റഴിച്ച ചില ഗ്രനോള ബാര്‍ ഉല്‍പ്പന്നങ്ങളില്‍ ലോഹസാന്നിധ്യം കണ്ടെത്തിയിട്ടുണ്ടെന്നും ഇത് അപകടസാധ്യത ഉയര്‍ത്തുന്നതായി തിരിച്ചറിഞ്ഞതിനാലാണ് സ്വയമേവ തിരിച്ചുവിളിക്കുന്നതെന്നും മെയ്ഡ്ഗുഡ് അറിയിച്ചു. 

നിലവില്‍ ഉല്‍പ്പന്നങ്ങള്‍ ഉപയോഗിച്ചവരില്‍ പരുക്കുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ഉല്‍പ്പന്നങ്ങള്‍ വാങ്ങിയവര്‍ക്ക് അത് വാങ്ങിയ സ്റ്റോറിലേക്ക് തിരികെ നല്‍കി മുഴുവന്‍ റീഫണ്ടും ലഭിക്കുമെന്ന് കമ്പനി അറിയിച്ചു. തിരിച്ചുവിളിക്കപ്പെട്ട ഉല്‍പ്പന്നങ്ങളേതൊക്കെയെന്നും കൂടുതല്‍ അറിയുവാനും മെയ്ഡ്ഗുഡ് വെബ്‌സൈറ്റ് സന്ദര്‍ശിക്കുക.