അമിത വേഗത്തിനും അപകടകരമാം വിധം വാഹനം ഓടിച്ചതിനും ഈ വർഷം ഇതുവരെ 545-ലധികം വാഹനങ്ങൾ പിടിച്ചെടുത്തതായി കൊലോനയിലെ ബിസി ഹൈവേ പട്രോളിംഗ് വിഭാഗം. പ്രതിദിനം ശരാശരി 1.6 ശതമാനത്തിലധികം വാഹനങ്ങൾ പിടിച്ചെടുക്കുന്നുണ്ടെന്ന് വാർത്താക്കുറിപ്പിൽ അറിയിച്ചു. വാഹനമോടിക്കുന്നവരോടേ വേഗത കുറയ്ക്കാനും നിഷ്കർഷിച്ചിരിക്കുന്ന വേഗത പരിധികൾ അനുസരിക്കാനും പട്രോളിംഗ് വിഭാഗം അഭ്യർത്ഥിച്ചു.
ശീതകാലമായതിനാൽ വാഹനമോടിക്കുന്നവർ റോഡിലെ പ്രതികൂല സാഹചര്യങ്ങൾ കൂടി കണക്കിലെടുത്ത് വേണം വാഹനം ഓടിക്കേണ്ടതെന്ന് ഹൈവേ പട്രോളിംഗ് വിഭാഗം അറിയിച്ചു. മണിക്കൂറിൽ 41 കിലോമീറ്ററോ അതിൽ കൂടുതലോ യാത്ര ചെയ്യുന്നതാണ് വേഗപരിധി ലംഘിച്ചതായി കണക്കാക്കുന്നത്. ഇത്തരം വാഹനങ്ങൾ പിടിച്ചെടുക്കുന്നതിന് പൊലീസിന് അധികാരമുണ്ട്. പിടിച്ചെടുത്ത വാഹനങ്ങൾ ഉടമയുടെ ചെലവിൽ വലിച്ചുകൊണ്ടുപോയി സൂക്ഷിക്കാറുണ്ടെന്നും, ഇതിനുള്ള നിരക്കുകൾ സെപ്റ്റംബർ മുതൽ വർധിപ്പിച്ചതായും ഹൈവേ പെട്രോളിംഗ് വിഭാഗം അറിയിച്ചു. ഇതിന് പുറമെ നിയമലംഘനങ്ങൾക്ക് 368 ഡോളർ മുതൽ 483 ഡോളർ വരെ പിഴ ഈടാക്കുമെന്നും ഹൈവേ പെട്രോളിംഗ് വിഭാഗം വ്യക്തമാക്കിയിട്ടുണ്ട്.