തീപിടുത്ത സാധ്യതയെ തുടര്‍ന്ന് ഹ്യുമിഡിഫയര്‍ ഉള്ള ടു-ഇന്‍-വണ്‍ മിനി സെറാമിക് സ്‌പേസ് ഹീറ്റര്‍ തിരിച്ചുവിളിച്ചതായി ഹെല്‍ത്ത് കാനഡ അറിയിച്ചു. തീയ്ക്കും ചൂടിനും അനുയോജ്യമായ പ്രതിരോധശേഷിയുള്ള ഒരു വലയം സ്‌പേസ് ഹീറ്ററിന് ഇല്ലാത്തതിനാലാണ് തീപിടുത്ത സാധ്യത വര്‍ധിപ്പിക്കുന്നതെന്ന് അധികൃതര്‍ പറഞ്ഞു.
ആമസോണ്‍ കാനഡ വഴി വില്‍ക്കുന്ന സിംനോബിള്‍ കമ്പനിയുടെ ഈ ഉല്‍പ്പന്നത്തിന് ഒരു ടേബിള്‍ ടോപ്പ് ഹീറ്ററും ഹ്യുമിഡിഫയര്‍ യൂണിറ്റായും വിറ്റുവെന്നും ഹ്യുമിഡിഫയര്‍ ഫംഗ്ഷന്‍ നല്‍കുന്നതിന് സെറാമിക് ഹീറ്റിംഗ് എലമെന്റിന് മുകളില്‍ ഒരു വാട്ടര്‍ റിസര്‍വോയര്‍ അടങ്ങിയിട്ടുണ്ടെന്നും ഏജന്‍സി പറയുന്നു.
2022 ജൂലൈ മുതല്‍ 2023 സെപ്റ്റംബര്‍ വരെ Amazon.ca യില്‍ നിന്ന് 852 സെറാമിക് സ്‌പേസ് ഹീറ്റര്‍ വിറ്റഴിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. ഈ സ്‌പേസ് ഹീറ്റര്‍ വാങ്ങിയവര്‍ ഉപയോഗിക്കുന്നത് ഉടന്‍ നിര്‍ത്തണമെന്ന് ഹെല്‍ത്ത് കാനഡ മുന്നറിയിപ്പ് നല്‍കി.