കാനഡയിൽ നിന്ന് യുഎസിലേക്ക് നുഴഞ്ഞുകയറാൻ ശ്രമിച്ച ജോർദാൻ കുടിയേറ്റക്കാരൻ പിടിയിൽ

By: 600110 On: Nov 30, 2024, 11:08 AM

 

കനേഡിയൻ അതിർത്തിയിലൂടെ യുഎസിലേക്ക് നുഴഞ്ഞുകയറാൻ ശ്രമിച്ച തീവ്രവാദ ബന്ധമുള്ള ജോർദാൻ കുടിയേറ്റക്കാരൻ പിടിയിലായി. മുഹമ്മദ് ഹസൻ അബ്ദല്ലത്തീഫ് അൽബാനയാണ്  കാനഡ അതിർത്തി വഴി നിന്ന് യുഎസിലേക്ക് കടക്കാൻ ശ്രമിച്ചത്. ഇയാളെ തിരികെ മിഡിൽ ഈസ്റ്റിലേക്ക് അയച്ചു. തീവ്രവാദ ബന്ധമുള്ളവർ കാനഡയിൽ നിന്ന് യുഎസിലേക്ക് നുഴഞ്ഞുകയറുന്ന പ്രവണതയിലെ ഏറ്റവും പുതിയ സംഭവമാണിത്.

യുഎസ് കസ്റ്റംസ് ആൻഡ് ബോർഡർ പ്രൊട്ടക്ഷൻ്റെ കണക്കു പ്രകാരം  കഴിഞ്ഞ ഒരു വർഷത്തിനിടെ 410 ഭീകരരെ യുഎസിൽ പ്രവേശിക്കുന്നത് നിന്ന് തടഞ്ഞിരുന്നു. ഇതിൽ  87% പേരും കാനഡ വഴിയാണ് യുഎസിലേക്ക് കടക്കാൻ ശ്രമിച്ചത്. ഈ മാസം ആദ്യമാണ് അനധികൃതമായി അതിർത്തി കടക്കാൻ ശ്രമിച്ചതിന് ജോർദാനിൽ നിന്നുള്ള ആളെ  അറസ്‌റ്റു ചെയ്തത് . നവംബർ 15 ന്  ഇയാളെ  ജോർദാനിലേക്ക് തിരിച്ചയക്കുകയം ചെയ്തു. യുഎസ്-കനേഡ അതിർത്തിയുടെ ഇരുവശത്തുമുള്ള തീവ്രവാദ ബന്ധമുള്ള കുടിയേറ്റക്കാരെക്കുറിച്ച് അമേരിക്ക നേരത്തേ ആശങ്ക പ്രകടിപ്പിച്ചിരുന്നു. കാനഡയിലെ അയഞ്ഞ ഇമിഗ്രേഷൻ നിയന്ത്രണങ്ങളെ കുറിച്ച് നിയുക്ത യുഎസ് പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപും  നേരത്തേ തന്നെ വിമർശനം ഉന്നയിച്ചിരുന്നു.