സ്വകാര്യ അഭയാർത്ഥി സ്പോൺസർഷിപ്പ് അപേക്ഷകൾ സ്വീകരിക്കുന്നത് താൽക്കാലികമായി നിർത്താൻ കാനഡ

By: 600110 On: Nov 30, 2024, 10:46 AM

 

കാനഡ സ്വകാര്യ അഭയാർത്ഥി സ്പോൺസർഷിപ്പ് അപേക്ഷകൾ സ്വീകരിക്കുന്നത്  താൽക്കാലികമായി നിർത്തുന്നു. അഞ്ചോ അതിലധികമോ ആളുകളുടെ ഗ്രൂപ്പുകളിൽ നിന്നും കമ്മ്യൂണിറ്റി ഓർഗനൈസേഷനുകളിൽ നിന്നുമുള്ള അഭയാർത്ഥി സ്‌പോൺസർഷിപ്പുകളാണ് താൽകാലികമായി നിർത്തിവെക്കുന്നത്. കെട്ടിക്കിടക്കുന്ന അപേക്ഷകൾ തീർപ്പാക്കുന്നതിൻ്റെ ഭാഗമായാണ് നടപടി. 

ഇമിഗ്രേഷൻ, റെഫ്യൂജീസ് ആൻഡ് സിറ്റിസൺഷിപ്പ് കാനഡ വെബ്‌സൈറ്റിലാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്. അപേക്ഷകൾ സ്വീകരിക്കുന്നത്  താൽക്കാലികമായി നിർത്തുന്ന തീരുമാനം ഉടൻ തന്നെ നിലവിൽ വരും. ഇത് ഡിസംബർ 31 വരെ നീളും.  സ്വകാര്യ അഭയാർത്ഥി സ്പോൺസർഷിപ്പുകൾക്കുള്ള പരിധിയിലും കൂടുതലാണ്  പ്രതിവർഷം ലഭിക്കുന്ന അപേക്ഷകൾ എന്ന് സർക്കാർ പറയുന്നു. 2025-27 ഇമിഗ്രേഷൻ പദ്ധതിയിൽ സ്വകാര്യമായി സ്പോൺസർ ചെയ്യുന്ന 23,000 അഭയാർത്ഥികളെ പ്രവേശിപ്പിക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നത്. അതേസമയം അടുത്ത വർഷത്തെ മൊത്തം അഭയാർത്ഥി ലക്ഷ്യം 58,000-ത്തിലധികം ആളുകളാണ്. 85000ളം അഭയാർഥി അപേക്ഷകളാണ് തീരുമാനമെടുക്കാനായി കെട്ടിക്കിടക്കുന്നതെന്ന്  ഇമിഗ്രേഷൻ ആൻ്റ് റെഫ്യൂജി ബോർഡ് ഓഫ് കാനഡ അറിയിച്ചു