ആല്‍ബെര്‍ട്ടയില്‍ സീസണല്‍ ജീവനക്കാരെ നിയമിക്കാനൊരുങ്ങി ഫ്‌ളെയര്‍ എയര്‍ലൈന്‍സ് 

By: 600002 On: Nov 29, 2024, 10:47 AM

 


തിരക്കേറിയ അവധിക്കാല യാത്രാ സീസണ്‍ സുഗമവും സമ്മര്‍ദ്ദരഹിതവുമാക്കാന്‍ സഹായിക്കുന്നതിന് ഫ്‌ളെയല്‍ എയര്‍ലൈന്‍സ് ആല്‍ബെര്‍ട്ടയില്‍ സീസണല്‍ ജീവനക്കാരെ നിയമിക്കുന്നു. ഹോളിഡേ ഹെല്‍പ്പെഴേസ് പ്രോഗ്രാം എന്ന പ്രോഗ്രാം വഴി കാല്‍ഗറിയില്‍ നിന്നും എഡ്മന്റണില്‍ നിന്നും നിരവധി ജീവനക്കാരെയാണ് ഡിസംബറില്‍ നിയമിക്കുന്നതെന്ന് എഡ്മന്റണ്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന എയര്‍ലൈന്‍സ് അറിയിച്ചു. ചെക്ക്-ഇന്‍ പ്രക്രിയയില്‍ യാത്രക്കാരെ സഹായിക്കുക, യാത്രക്കാരുടെ സംശയങ്ങള്‍ ദൂരീകരിക്കുക, ബാഗുകള്‍ ടാഗ് ചെയ്യുക തുടങ്ങിയ ജോലികളാണ് ഹോളിഡേ ഹെല്‍പ്പേഴ്‌സ് ചെയ്യുക. 

ജോലി തേടുന്നവര്‍ക്ക് ഇത് സുവര്‍ണാവസരമായിരിക്കും. കൂടാതെ താല്‍ക്കാലിക ജോലിയിലൂടെ ക്രിസ്മസ് കാലത്ത് പണം കണ്ടെത്താനും ഇതിലൂടെ സാധിക്കുമെന്ന് എയര്‍ലൈന്‍സ് വ്യക്തമാക്കുന്നു. തൊഴില്‍ പരിചയം നിര്‍ബന്ധമില്ല. പോസിറ്റീവായിട്ടുള്ള മനോഭാവവും, സൗഹാര്‍ദപരമായ അന്തരീക്ഷം സൃഷ്ടിച്ചെടുക്കാനുള്ള കഴിവും മാത്രമാണ് ഈ ജോലിക്ക് ആവശ്യം. മണിക്കൂറില്‍ 17.40 ഡോളര്‍ വേതനം പ്രതീക്ഷിക്കാമെന്ന് എയര്‍ലൈന്‍സ് വക്താവ് അറിയിച്ചു. ഡിസംബര്‍ 1 മുതല്‍ ജനുവരി 6 വരെയാണ് പോഗ്രാം കാലയളവ്. ആപ്ലിക്കേഷന്‍ ഇപ്പോള്‍ നല്‍കാവുന്നതാണെന്നും വക്താവ് അറിയിച്ചു.