പണം നൽകുന്നതിന് അനുസരിച്ചുള്ള സേവനം നൽകുന്നതിൽ കനേഡിയൻ ഹെൽത്ത് കെയർ പരാജയപ്പെടുന്നതായി റിപ്പോർട്ട്. ചികിൽസയ്ക്കായി കൂടുതൽ പണം ചെലവഴിക്കേണ്ടി വരുമ്പോഴും അതിനനുസരിച്ചുള്ള സേവനം ലഭിക്കുന്നില്ലെന്നാണ് റിപ്പോർട്ടിലുള്ളത്. ഡോക്ടർമാരുടെയും മെഡിക്കൽ ഉപകരണങ്ങളുടെയും ക്ഷാമം,ചികിത്സയ്‌ക്കായുള്ള ഏറ്റവും ദൈർഘ്യമേറിയ കാത്തിരിപ്പ് എന്നിവയാണ് കാനഡക്കാർ നേരിടുന്ന ബുദ്ധിമുട്ട് .
ലോകത്തിലെ നാലാമത്തെ ഉയർന്ന ചികിൽസാ ചെലവുള്ള രാജ്യമാണ് കാനഡ. 2022- ലെ കണക്കുകൾ പ്രകാരം ഡോക്ടർമാരുടെ ലഭ്യതയിൽ 30 വികസിത രാജ്യങ്ങളിൽ കാനഡ 28ആം സ്ഥാനത്താണ്. ആശുപത്രി കിടക്കകളുടെ എണ്ണത്തിൽ 25ആം സ്ഥാനവും, മാനസികരോഗ കിടക്കകളുടെ സ്ഥാനത്തിൽ 25ആം സ്ഥാനത്തുമാണ് കാനഡ. സാർവത്രിക ആരോഗ്യ പരിരക്ഷയുള്ള ഒമ്പത് വ്യാവസായിക രാജ്യങ്ങളിൽ, കാനഡ എട്ടാം സ്ഥാനത്താണ്. രോഗികൾ ഒരു സ്പെഷ്യലിസ്റ്റിനെ കാണാൻ ഒരു മാസത്തിലധികം കാത്തിരിക്കണ്ടി വരുന്നു എന്നാണ് റിപ്പോർട്ടുകൾ. കാനഡക്കാർ ആരോഗ്യ സംരക്ഷണ സംവിധാനത്തിനായി ചെലവഴിക്കുന്ന തുകയും ലഭിക്കുന്ന പരിചരണവും തമ്മിൽ അസന്തുലിതാവസ്ഥയുണ്ടെന്നും പഠനം വ്യക്തമാക്കുന്നു.