ചെരിപ്പ് എസ്കലേറ്ററിൽ കുടുങ്ങി ടൊറണ്ടോയിൽ പത്തു വയസ്സുകാരി രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

By: 600110 On: Nov 25, 2024, 2:51 PM

ടൊറണ്ടോയിൽ കാലിലിട്ടിരുന്ന ചെരിപ്പ് എസ്കലേറ്ററിൽ കുടുങ്ങിയതിനെ തുടർന്ന് പത്ത് വയസ്സുകാരി രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്. ധരിച്ചിരുന്ന ക്രോക്സ് ചെരിപ്പാണ് എസ്കലേറ്ററിൽ കുടുങ്ങിയത്. 

മിഡ് ടൌണ്‍ ടൊറണ്ടോയിലെ യോങ് എഗ്ലിങ്ടൺ സെൻ്റർ മാൾ സന്ദർശിക്കുമ്പോഴായിരുന്നു സംഭവം. എസ്കലേറ്ററിൽ നിന്ന് ഇറങ്ങാറായപ്പോഴാണ് അപകടമുണ്ടായത്. വലതു കാലിലെ ചെരുപ്പ് എസ്കലേറ്ററിലേക്ക് വലിച്ചെടുക്കുകയായിരുന്നു. സ്ട്രാപ് ഇട്ടിട്ടില്ലായിരുന്നതിനാൽ ചെരുപ്പ് മാത്രമാണ് വലിച്ചെടുക്കപ്പെട്ടത്. സ്ട്രാപ് ധരിച്ചിരുന്നു എങ്കിൽ കാലിൻ്റെ ഒരു ഭാഗം തന്നെ നഷ്ടപ്പെട്ടേക്കാമായിരുന്നു എന്ന് ഇവർ പറയുന്നു. ക്രോക്സ് പോലെ കട്ടിയില്ലാത്ത സോൾ ഉള്ള ചെരുപ്പുകൾ ഇത്തരം അപകടങ്ങളിൽപ്പെടുന്ന സാഹചര്യം പല തവണ ഉണ്ടായിട്ടുണ്ടെന്ന് റിപ്പോർട്ടുകളുണ്ട്. 2007ൽ സിംഗപ്പൂരിൽ ഉണ്ടായ ഇത്തരമൊരു അപകടത്തിൽ ഒരു കുട്ടിയുടെ ഉപ്പൂറ്റിയുടെ ഭാഗം നഷ്ടപ്പെട്ടിരുന്നു.  ഇതേ തുടർന്ന് എസ്കലേറ്റുകളിൽ ഇത്തരം ചെരുപ്പുകൾ ഉപയോഗിക്കരുതെന്ന് ചില മാളുകളിൽ എഴുതി പ്രദർശിപ്പിച്ചിട്ടുമുണ്ട്. ഭാവിയിൽ ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാനാണ് തങ്ങൾ ഇക്കാര്യം മാധ്യമങ്ങളോട് പങ്കുവയ്ക്കുന്നതെന്ന് മിഡ് ടൌൺ ടൊറണ്ടോയിൽ അപകടത്തിൽപ്പെട്ട കുട്ടിയുടെ മാതാപിതാക്കൾ അറിയിച്ചു.