ബ്രിട്ടീഷ് കൊളംബിയയിലെ 'മെട്രോ വാൻകൂവർ പാതയിൽ ഒരാളെ കരടി ആക്രമിച്ചതായി റിപ്പോർട്ട്. കരടിയെ ചത്തനിലയിൽ കണ്ടെത്തുകയും ചെയ്തിട്ടുണ്ട്. ബുധനാഴ്ച ഉച്ചയോടെയായിരുന്നു സംഭവം. നായയുമായി നടത്തത്തിന് ഇറങ്ങിയ ആളെ കരടി ആക്രമിച്ചതായാണ് കൺസർവേഷൻ ഓഫീസർ ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നത്.
നായയെ രക്ഷിക്കാൻ ശ്രമിച്ചതോടെയാണ് കരടി ഒപ്പമുണ്ടായിരുന്ന ആൾക്ക് നേരെ തിരിഞ്ഞത്. തുടർന്ന് ആക്രമണത്തിന് ഇരയായ ആളും നായയും ചേർന്ന് കരടിയെ ആക്രമിച്ചെന്നും സമീപത്തുണ്ടായിരുന്ന ഒരു കൂട്ടം മത്സ്യത്തൊഴിലാളികളും ഇവർക്കൊപ്പം ചേർന്നെന്നും വനം വകുപ്പ് ഉദ്യോഗസ്ഥർ പറയുന്നു. എന്നാൽ കരടി എങ്ങനെയാണ് കൊല്ലപ്പെട്ടതെന്ന് ഉദ്യോഗസ്ഥർ വ്യക്തമാക്കിയിട്ടില്ല. ആക്രമണം നടന്ന സ്ഥലത്തെ പരിശോധനയിൽ സ്വയരക്ഷയ്ക്കായാണ് ഇയാൾ കരടിയെ കൊന്നതെന്ന് കണ്ടെത്തിയെന്നും ഇയാൾക്കെതിരെ എൻഫോഴ്‌സ്‌മെൻ്റ് നടപടി ഉണ്ടാകില്ലെന്നും ഉദ്യോഗസ്ഥർ അറിയിച്ചു.
ശൈത്യകാലം അടുത്തതോടെ മിതമായ താപനിലയുുള്ള സ്ഥലങ്ങൾ നോക്കി കരടികൾ വരാനിടയുണ്ടെന്ന് കൺസർവേഷൻ ഓഫീസർ പറഞ്ഞു. മാലിന്യം നിക്ഷേപിക്കുന്നയിടങ്ങളിൽ ഭക്ഷണം തേടിയും ഇവയെത്തുക പതിവാണ്. അതിനാൽ ആളുകൾ ജാഗ്രത പാലിക്കണമെന്നും ഉദ്യോഗസ്ഥർ മുന്നറിയിപ്പ് നൽകുന്നു.ബ്രിട്ടീഷ് കൊളംബിയ കൺസർവേഷൻ ഫൗണ്ടേഷൻ്റെ കണക്ക് പ്രകാരം ഓരോ വർഷവും പ്രവിശ്യാ കൺസർവേഷൻ ഓഫീസർമാർക്ക് കറുത്ത കരടികളെ കണ്ടതും ആക്രമിച്ചതുമായി ബന്ധപ്പെട്ട് 25,000 കോളുകൾ വരെ വരാറുണ്ട്. ലോകത്തിലെ ഏറ്റവും കൂടുതൽ കറുത്ത കരടികൾ ഉള്ളത് ബ്രിട്ടീഷ് കൊളംബിയയിലാണ്. 150,000ളം കരടികൾ വരെ ഈ പ്രവിശ്യയിൽ വസിക്കുന്നതായാണ് ഫൗണ്ടേഷൻ്റെ കണക്ക്.
ഈ ആഴ്ച ആദ്യം മെട്രോ വാൻകൂവർ പാതയിലൂടെ നായയുമായി നടക്കുമ്പോൾ കൃഷ്ണമൃഗത്തിൻ്റെ ആക്രമണത്തിൽ ഒരാൾക്ക് പരിക്കേറ്റതായി ബ്രിട്ടീഷ് കൊളംബിയ കൺസർവേഷൻ ഓഫീസർമാർ പറഞ്ഞു.