ഒന്റാരിയോയില്‍ ഈയാഴ്ച കനത്ത മഞ്ഞുവീഴ്ചയ്ക്ക് സാധ്യത 

By: 600002 On: Nov 25, 2024, 11:37 AM

 

ഒന്റാരിയോയില്‍ ഈയാഴ്ച മഞ്ഞുവീഴ്ചയ്ക്ക് സാധ്യതയുള്ളതായി എണ്‍വയോണ്‍മെന്റ് കാനഡ. ഈയാഴ്ച തുടക്കത്തില്‍ ശീതക്കാറ്റിനും സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ് നല്‍കുന്നു. തിങ്കളാഴ്ച മുതല്‍ ചൊവ്വാഴ്ച വരെ ശീതക്കാറ്റ് ഉണ്ടാകുമെന്നാണ് എണ്‍വയോണ്‍മെന്റ് കാനഡയുടെ പ്രവചനം. ശീതക്കാറ്റിനെ തുടര്‍ന്ന് പ്രവിശ്യയുടെ പല ഭാഗങ്ങളിലും കനത്ത മഞ്ഞുവീഴ്ചയ്ക്കും ഫ്രീസിംഗ് റെയിനിനും കാരണമാകുമെന്ന് കാലാവസ്ഥാ നിരീക്ഷകര്‍ പറയുന്നു. 

ടൊറന്റോ, ബ്രാംപ്ടണ്‍, മിസിസാഗ, ഹാള്‍ട്ടണ്‍, ഡര്‍ഹം എന്നിവടങ്ങളില്‍ കനത്ത മഞ്ഞുവീഴ്ച ഉണ്ടാകുമെന്നാണ് മുന്നറിയിപ്പ്. കൂടാതെ, ഓട്ടവ, കിംഗ്‌സ്റ്റണ്‍, ബാരി തുടങ്ങിയ പ്രദേശങ്ങളിലും കനത്ത മഞ്ഞ് വീഴ്ച പ്രവചിക്കുന്നുണ്ട്. ലണ്ടന്‍, കിച്ച്‌നര്‍, വിന്‍സര്‍ എന്നിവടങ്ങളില്‍ അഞ്ച് മുതല്‍ 10 സെന്റീമീറ്റര്‍ വരെ മഞ്ഞുവീഴ്ചയും പ്രതീക്ഷിക്കാം.