അടുത്ത വര്‍ഷത്തോടെ 5.5 ശതമാനം പ്രോപ്പര്‍ട്ടി ടാക്‌സ് വര്‍ധിപ്പിക്കുന്നത് പരിഗണിക്കുന്നതായി വാന്‍കുവര്‍ സിറ്റി കൗണ്‍സില്‍ അറിയിച്ചു. ഇത് സംബന്ധിച്ച് മെയ് മാസത്തില്‍ പ്രാരംഭ ബജറ്റ് അപ്‌ഡേറ്റ് ചര്‍ച്ചകളില്‍ വാന്‍കുവര്‍ മേയര്‍ കെന്‍ സിമും എബിസിയുടെ നേതൃത്വത്തിലുള്ള സിറ്റി കൗണ്‍സിലും വാന്‍കുവര്‍ സിറ്റി സ്റ്റാഫുകള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിരുന്നു. ഈ
ആഴ്ച ആദ്യം, മുനിസിപ്പല്‍ സര്‍ക്കാരിന്റെ 2025 ബജറ്റ് ഈ വര്‍ഷം അവസാനിക്കുന്നതിന് മുമ്പ്, സിറ്റി കൗണ്‍സിലിന്റെ പരിഗണനയ്ക്കായി സിറ്റി സ്റ്റാഫ് ഒരു കരട് ബജറ്റ് അവതരിപ്പിച്ചിരുന്നു.
ഈ ബജറ്റില്‍ സിറ്റി സ്റ്റാഫ് പറയുന്നതനുസരിച്ച്, പ്രോപ്പര്‍ട്ടി ടാക്‌സ് വര്‍ധനവിന്റെ 4.5 ശതമാനം വര്‍ധിച്ചുവരുന്ന പ്രവര്‍ത്തന ചെലവുകളിലേക്കും സേവനങ്ങളിലേക്കും ബാക്കി ഒരു ശതമാനം കാലപ്പഴക്കം വന്നതും ചെറുതുമായ യൂട്ടിലിറ്റി ഇന്‍ഫ്രാസ്ട്രക്ചര്‍ പ്രത്യേകിച്ച് മലിനജല കണക്ഷനുകള്‍ എന്നിവ നവീകരിക്കുന്നതിലേക്ക് പോകും. യൂട്ടിലിറ്റികള്‍ പുതുക്കുന്നതിനുള്ള ഒരു ശതമാനം ടോപ്പ്-ഓഫ് വര്‍ഷങ്ങളായുള്ള ബജറ്റ് സമ്പ്രദായമാണ്.