ഇന്ത്യൻ പൗരത്വം ഉപേക്ഷിച്ച് വിദേശത്ത് സ്ഥിരതാമസമാക്കുന്ന ഇന്ത്യൻ പൌരന്മാരുടെ എണ്ണം കൂടുന്നുവെന്ന് റിപ്പോര്‍ട്ട്.
ഇന്ത്യൻ വിദേശകാര്യ മന്ത്രാലയത്തിൻ്റെ കണക്കനുസരിച്ച്,2011 മുതൽ 2023 ജൂൺ വരെയുള്ള കാലയളവിൽ 1.75 ദശലക്ഷത്തോളം ഇന്ത്യക്കാരാണ് പൌരത്വം ഉപേക്ഷിക്കാൻ അപേക്ഷ സമർപ്പിച്ചത്. ബ്രസീൽ, ഐസ്‌ലാൻഡ്, വത്തിക്കാൻ , യുഎസ്, യുകെ, ഫ്രാൻസ്, ജർമ്മനി തുടങ്ങി 135 രാജ്യങ്ങളിലേക്കാണ് ഇന്ത്യക്കാർ കൂടുതൽ കുടിയേറുന്നത്.
ഇന്ത്യൻ ഭരണഘടനയനുസരിച്ച് ഇരട്ട പൗരത്വം അനുവദനീയമല്ല. ഇതിനാലാണ് വിദേശ രാജ്യങ്ങളിലേക്ക് കുടിയേറുന്നവർ ഇന്ത്യൻ പൌരത്വം ഉപേക്ഷിക്കുന്നത്. 2022ലാണ് കൂടുതൽ പേർ ഇതിനായി രേഖകൾ സമർപ്പിച്ചത്. 2,25,620 പേരാണ് 2022ൽ ഇന്ത്യൻ പാസ്‌പോർട്ട് സറണ്ടർ ചെയ്തത്. ഇന്ത്യൻ വിദേശകാര്യ മന്ത്രാലയത്തിൻ്റെ കണക്കനുസരിച്ച് 13 ദശലക്ഷം ഇന്ത്യൻ പൗരന്മാർ വിദേശത്ത് താമസിക്കുന്നുണ്ടെന്ന് റിപ്പോർട്ട്. യുഎഇയിലാണ് ഇന്ത്യക്കാർ കൂടുതലുള്ളത്. 35.54 ലക്ഷം ഇന്ത്യൻ പൌരന്മാരാണ് യുഎഇയിലുള്ളത്. സൌദി അറേബ്യ, കുവൈറ്റ്, ഖത്തർ, ഒമാൻ എന്നീ രാജ്യങ്ങളാണ് ഇന്ത്യക്കാർ കൂടുതലുള്ള മറ്റ് രാജ്യങ്ങൾ.