വെള്ളിയാഴ്ച ഭൂമിയില്‍ ഏറ്റവും തണുപ്പ് രേഖപ്പെടുത്തിയ രണ്ടാമത്തെ സ്ഥലം ആല്‍ബെര്‍ട്ടയിലാണ്. ലോകത്തിലെ ഏറ്റവും തീവ്രമായ കാലാവസ്ഥ ട്രാക്ക് ചെയ്യുന്ന WX-Now പുറത്തിറക്കിയ റിപ്പോര്‍ട്ട് അനുസരിച്ച് അന്റാര്‍ട്ടിക്ക കഴിഞ്ഞാല്‍ ലോകത്ത് വെള്ളിയാഴ്ച രാവിലെ ഏറ്റവും കഠിനമായ തണുപ്പ് രേഖപ്പെടുത്തിയത് ആല്‍ബെര്‍ട്ടയിലെ പട്ടണമായ ഹൈലെവലിലാണ്. അസ്ഥികള്‍ വരെ തണുത്തുറഞ്ഞു പോകുന്ന ഇവിടെ അതിരാവിലെ രേഖപ്പെടുത്തിയത് -31 ഡിഗ്രി സെല്‍ഷ്യസാണ്.
സതേണ്‍ ആല്‍ബെര്‍ട്ടയില്‍ നിലവില്‍ മഞ്ഞുവീഴ്ച പ്രാബല്യത്തിലുണ്ട്. ഞായറാഴ്ച വരെ പ്രവിശ്യയില്‍ 35 സെന്റീമീറ്റര്‍ വരെ മഞ്ഞുവീഴ്ച മുന്നറിയിപ്പ് പ്രവചിക്കപ്പെടുന്നുണ്ട്.
കാനഡയിലെ മറ്റ് ചില സ്ഥലങ്ങളും ഭൂമിയിലെ ഏറ്റവും തണുപ്പുള്ള 10 സ്ഥലങ്ങളില്‍ ഇടംപിടിച്ചു. ബീസിയിലെ ഫോര്‍ട്ട് നെല്‍സണ്‍(-28 ഡിഗ്രി സെല്‍ഷ്യസ്), ഹേ റിവര്‍, നോര്‍ത്ത്‌വെസ്റ്റ് ടെറിട്ടറീസ്(-25 ഡിഗ്രി സെല്‍ഷ്യസ്), ചെറ്റ്‌വിന്‍ഡ് എയര്‍പോര്‍ട്ട്(-24 ഡിഗ്രി സെല്‍ഷ്യസ്) എന്നിങ്ങനെയാണ് ഏറ്റവും തണുപ്പ് രേഖപ്പെടുത്തിയ സ്ഥലങ്ങള്‍.
ലോകത്തിലെ ഏറ്റവും തണുപ്പേറിയ സ്ഥലങ്ങളെക്കുറിച്ച് അറിയാന്‍ WX-Now വെബ്‌സൈറ്റ് സന്ദര്‍ശിക്കുക.