അന്താരാഷ്ട്ര വിദ്യാര്‍ത്ഥികള്‍ക്കായി കാനഡ റെവന്യു ഏജന്‍സിയുടെ സൗജന്യ വെബിനാര്‍ നവംബര്‍ 27 ന് 

By: 600002 On: Nov 22, 2024, 11:39 AM

 


അന്താരാഷ്ട്ര വിദ്യാര്‍ത്ഥികള്‍ക്കായി ടാക്‌സ് ക്രെഡിറ്റുകളെക്കുറിച്ചും അവര്‍ക്ക് ആക്‌സസ് ചെയ്യാന്‍ കഴിയുന്ന ബെനിഫിറ്റുകളെക്കുറിച്ചും നവംബര്‍ 27 ന് സൗജന്യ വെബിനാര്‍ സംഘടിപ്പിക്കുമെന്ന് കാനഡ റെവന്യു ഏജന്‍സി(CRA) അറിയിച്ചു. ടാക്‌സ് റിട്ടേണുകള്‍ എങ്ങനെ ഫയല്‍ ചെയ്യണമെന്ന് അറിയുന്നത് കാനഡയിലെ അന്താരാഷ്ട്ര വിദ്യാര്‍ത്ഥികള്‍ക്ക് വളരെ പ്രയോജനകരമായിരിക്കുമെന്ന് അധികൃതര്‍ പറഞ്ഞു. വെബിനാറില്‍ രജിസ്റ്റര്‍ ചെയ്യുന്നതും പങ്കെടുക്കുന്നതും തികച്ചും സൗജന്യമായിരിക്കും. 

വെബിനാറില്‍ പങ്കെടുക്കുന്നവര്‍ക്ക് സിആര്‍എ സ്റ്റാഫിനോട് നികുതികളുമായും നികുതിയുമായി ബന്ധപ്പെട്ട വിഷയങ്ങളെയും കുറിച്ച് സംശയങ്ങള്‍ ചോദിക്കാനുള്ള അവസരവുമുണ്ടാകും. ഈസ്‌റ്റേണ്‍ സ്റ്റാന്‍ഡേര്‍ഡ് സമയം(EST) ഉച്ചയ്ക്ക് 2 മണിക്കാണ് വെബിനാര്‍ ആരംഭിക്കുക. ഏകദേശം 45 മിനിറ്റാണ് സമയം. ഇവന്റിനായി രജിസ്റ്റര്‍ ചെയ്യാന്‍ ആഗ്രഹിക്കുന്ന അന്താരാഷ്ട്ര വിദ്യാര്‍ത്ഥികള്‍ Canada.ca വെബ്‌പേജ് സന്ദര്‍ശിക്കുക.