കാല്‍ഗറിയില്‍ കനത്ത മഞ്ഞുവീഴ്ച; വാരാന്ത്യത്തില്‍ 20 സെന്റീമീറ്റര്‍ വരെ ഉയരുമെന്ന് പ്രവചനം 

By: 600002 On: Nov 22, 2024, 10:06 AM

 


കാല്‍ഗറിയില്‍ വാരാന്ത്യത്തില്‍ കനത്ത മഞ്ഞുവീഴ്ചയയിരിക്കുമെന്ന് എണ്‍വയോണ്‍മെന്റ് കാനഡയുടെ പ്രവചനം. ഞായറാഴ്ച വരെ 10 മുതല്‍ 20 സെന്റീമീറ്റര്‍ വരെ മഞ്ഞുവീഴ്ച പ്രതീക്ഷിക്കുന്നതായി കാലാവസ്ഥാ നിരീക്ഷക മരിയാന ഗ്രീനോഫ് അറിയിച്ചു. 511 ആല്‍ബെര്‍ട്ടയില്‍ നിന്നുള്ള റിപ്പോര്‍ട്ടുകള്‍ പ്രകാരം കാല്‍ഗറി സിറ്റിക്ക് പുറത്തുള്ള മിക്കവാറും എല്ലാ ഹൈവേകളും മഞ്ഞുമൂടിയിരിക്കുകയാണ്. നഗരത്തിനുള്ളിലെ റോഡുകളിലും മഞ്ഞുവീണ് മൂടപ്പെട്ടിട്ടുണ്ട്. ചില പ്രദേശങ്ങള്‍ പൂര്‍ണമായും മഞ്ഞുമൂടിയ നിലയിലാണ്. 

റോഡിലെ അവസ്ഥ അതിവേഗം മാറിക്കൊണ്ടിരിക്കുന്നതിനാല്‍ ഡ്രൈവര്‍മാര്‍ ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍ അറിയിച്ചു. വാഹനങ്ങളില്‍ വിന്റര്‍ അല്ലെങ്കില്‍ ഓള്‍-സീസണ്‍ ടയറുകള്‍ ഉപയോഗിക്കണം. വാരാന്ത്യത്തില്‍ യാത്ര ചെയ്യാന്‍ ആഗ്രഹിക്കുന്നവര്‍ പ്രതികൂല കാലാവസ്ഥയെ തുടര്‍ന്നുള്ള ഗതാഗത തടസ്സം പ്രതീക്ഷിക്കണമെന്നും മരിയാന ഗ്രീനോഫ് മുന്നറിയിപ്പ് നല്‍കി.