അഴിമതിയിൽ ആരോപണങ്ങൾക്ക് പിന്നാലെ കാനഡയിൽ തൊഴിൽ മന്ത്രി റാണ്ടി ബോയ്‌സോണോൾട്ട് മന്ത്രിസഭയിൽ നിന്ന് രാജിവച്ചു. ഒന്നിലധികം അഴിമതി ആരോപണങ്ങൾ ഉയരുന്ന സാഹചര്യത്തിലാണ് എഡ്മൻ്റൺ-സെൻ്റർ എംപി കൂടിയായ അദ്ദേഹം മന്ത്രിസഭയിൽ നിന്ന് രാജിവയ്ക്കാൻ തീരുമാനിച്ചത്.
പ്രധാനമന്ത്രിയുടെ ഓഫീസ് പുറത്തിറക്കിയ വാർത്താക്കുറിപ്പിലാണ് ഇക്കാര്യം അറിയിച്ചത്. വെറ്ററൻസ് അഫയേഴ്‌സ് മന്ത്രി ജിനെറ്റ് പെറ്റിറ്റ്‌പാസിനാണ് തൊഴിൽ മന്ത്രാലയത്തിൻ്റെ ചുമതല. ബോയ്‌സോണോൾട്ടിൻ്റെ മുൻ കമ്പനിയായ ഗ്ലോബൽ ഹെൽത്ത് ഇംപോർട്ട്‌സുമായി ബന്ധപ്പെട്ട ഇടപാടുകളാണ് എഡ്മൺ പോലീസ് പരിശോധിക്കുന്നത് എന്നാണ് റിപ്പോർട്ടുകൾ. ബോയ്‌സോണോൾട്ടും അദ്ദേഹത്തിൻ്റെ മുൻ ബിസിനസ്സ് പങ്കാളിയായ സ്റ്റീഫൻ ആൻഡേഴ്സണും 2020 ലാണ് GHI കമ്പനി സ്ഥാപിച്ചത്. കോവിഡ്-19 മഹാമാരി സമയത്ത് മെഡിക്കൽ ഉപകരണങ്ങളും മറ്റും ഇറക്കുമതി ചെയ്യാനായിരുന്നു കമ്പനി . 2021ൽ ബോയ്‌സോണോൾട്ട് വീണ്ടും തിരഞ്ഞെടുക്കപ്പെട്ടപ്പോൾ അദ്ദേഹം കമ്പനിയിൽ നിന്ന് രാജിവച്ചു. എന്നാൽ അതിൽ 50% ഓഹരി നിലനിർത്തുകയായിരുന്നു.