ബ്രാംപ്ടണിൽ ആരാധനാലയങ്ങൾക്ക് സമീപം പ്രതിഷേധങ്ങൾ നിരോധിച്ച് പുതിയ നിയമം

By: 600110 On: Nov 21, 2024, 2:14 PM

 

ആരാധനാലയങ്ങൾക്ക് സമീപമുള്ള പ്രതിഷേധങ്ങൾ നിരോധിക്കുന്നതിനുള്ള  നിയമം ബ്രാംപ്ടൺ കൗൺസിൽ ഏകകണ്ഠമായി അംഗീകരിച്ചു.  ബ്രാംപ്ടണിലെ ഹിന്ദു ക്ഷേത്രത്തിന് പുറത്ത് നടന്ന അക്രമ സംഭവങ്ങളെ തുടർന്നാണ്  ആരാധനാലയങ്ങൾക്ക് പുറത്തുള്ള പ്രതിഷേധ പ്രകടനങ്ങൾ നിരോധിക്കാൻ മേയർ നിർദ്ദേശിച്ചത്. ബ്രാംപ്ടണിലെ സിറ്റി കൗൺസിൽ നിയമം അംഗീകരിച്ച് ഏകകണ്ഠമായി വോട്ട് ചെയ്തു.

ആരാധനാലയത്തിൻ്റെ നൂറ് മീറ്ററിനുള്ളിൽ പ്രതിഷേധ പ്രകടനങ്ങൾ നടത്തുകയോ അതിൽ പങ്കെടുക്കാനോ പാടുള്ളതല്ല. അതേസമയം സമാധാനപരമായ പ്രതിഷേധം നിരോധിക്കില്ലെന്നും മേയർ പറഞ്ഞു. മേയർ പാട്രിക് ബ്രൗണിൻ്റെ പ്രമേയത്തിൻ്റെ അന്തിമ ചർച്ചയ്ക്കായി ബുധനാഴ്ച കൗൺസിൽ യോഗം ചേർന്നിരുന്നു. ആരാധനാലയത്തിലേക്ക് പോകാൻ ആരും ഭയപ്പെടുന്നില്ലെന്ന് ഉറപ്പിക്കാൻ കൂടിയാണ് ഇത്തരം പൊളിച്ചെഴുത്തെന്നും ബ്രൗൺ വ്യക്തമാക്കി . മതപരമായ ഒത്തുചേരലുകൾ മനഃപൂർവം തടസ്സപ്പെടുത്തുന്നതുമായി ബന്ധപ്പെട്ട കുറ്റകൃത്യങ്ങൾ   ഇതിനകം ക്രിമിനൽ കോഡിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. അതേ സമയം  കനേഡിയൻ സിവിൽ ലിബർട്ടീസ് അസോസിയേഷൻ (സിസിഎൽഎ) ബൈലോയെ എതിർത്ത് മേയർക്കും കൗൺസിലിനും കത്ത് നൽകി. അഭിപ്രായ സ്വാതന്ത്ര്യത്തിന് എതിരാണെന്നും പ്രതിഷേധങ്ങളെ തണുപ്പിക്കാനുള്ള തീക്കമാണിതെന്നും  CCLA  ഡയറക്ടർ അനസ് ബുസിയേഴ്സ് മക്നിക്കോൾ പറഞ്ഞു. നിർദ്ദിഷ്ട നിയമ പ്രകാരം  കുറ്റക്കാരനായ വ്യക്തിക്ക് പരമാവധി ഒരുലക്ഷം ഡോളർ വരെ പിഴയായി ചുമത്താം