ഡിസ്‌കൗണ്ട് പാസുകള്‍ക്കായുള്ള ഓണ്‍ലൈന്‍ പരസ്യങ്ങള്‍ വ്യാജമാണെന്ന് മുന്നറിയിപ്പുമായി കാല്‍ഗറി ട്രാന്‍സിറ്റ് 

By: 600002 On: Nov 21, 2024, 11:01 AM

 

 

നിരക്ക് കുറവുള്ള ട്രാന്‍സിറ്റ് പാസുകള്‍ക്കായി സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്യുന്ന പരസ്യങ്ങള്‍ വ്യാജമാണെന്ന് പൊതുജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കി കാല്‍ഗറി ട്രാന്‍സിറ്റ്. ആറ് മാസത്തെ ട്രാന്‍സിറ്റ് പാസുകള്‍ക്ക് ഏറ്റവും കുറഞ്ഞ നിരക്ക് വാഗ്ദാനം ചെയ്യുന്നുവെന്ന് കാണിച്ചുള്ള പരസ്യങ്ങള്‍ വ്യാജമാണെന്നും ഉപഭോക്താക്കള്‍ ഇത് വിശ്വസിക്കരുതെന്നും ട്രാന്‍സിറ്റ് ഏജന്‍സി സോഷ്യല്‍മീഡിയ പോസ്റ്റില്‍ പറയുന്നു. 

ഇത്തരം പരസ്യങ്ങള്‍ സിറ്റിയോ കാല്‍ഗറി ട്രാന്‍സിറ്റോ നല്‍കുന്നതല്ലെന്നും ഏജന്‍സി വ്യക്തമാക്കി. ട്രാന്‍സിറ്റ് നിരക്കുകളും പാസുകളും സംബന്ധിച്ച വിവരങ്ങള്‍ ട്രാന്‍സിറ്റിന്റെ വെബ്‌സൈറ്റില്‍ ലഭ്യമാണ്.