വഞ്ചനാപരമായ വിപണന രീതികളെന്ന് ആരോപണം ഉയര്‍ന്നതോടെ ഫര്‍ണിച്ചര്‍ റീട്ടെയ്‌ലറായ ലിയോണ്‍സിനും അനുബന്ധ സ്ഥാപനമായ ദി ബ്രിക്കിനുമെതിരെ അന്വേഷണം ആരംഭിച്ചതായി കോമ്പറ്റീഷന്‍സ് ബ്യൂറോ. വില്‍പ്പന അവസാനിക്കുന്നതുമായി സംബന്ധിച്ചും പരിമിതമായ സമയത്തിനുള്ളിലെ പ്രൊമോഷനുകളെക്കുറിച്ചും റീട്ടെയ്‌ലര്‍മാര്‍ തെറ്റായതോ തെറ്റിദ്ധരിപ്പിക്കുന്നതോ ആയ വിവരങ്ങള്‍ മാര്‍ക്കറ്റ് ചെയ്തു, സെവിംഗ്‌സ് ക്ലെയ്മുകള്‍ നടത്തുമ്പോള്‍ കമ്പനികള്‍ സാധനങ്ങളുടെ പതിവ് വില വര്‍ധിപ്പിക്കുന്നു തുടങ്ങിയവ ഉള്‍പ്പെടെ നിരവധി ആരോപണങ്ങളിലാണ് അന്വേഷണം നടത്തുന്നതെന്ന് അധികൃതര്‍ വ്യക്തമാക്കി.
ഉപഭോക്താക്കളെ വഞ്ചിക്കുന്ന തരത്തിലുള്ള വിപണന രീതികളില്‍ 2013 ലാണ് റീട്ടെയ്ല്‍ കമ്പനികള്‍ക്കെതിരെ ആദ്യമായി കോമ്പറ്റീഷന്‍ ബ്യൂറോ അന്വേഷണം ആരംഭിച്ചത്. ബൈ നൗ, പേ ലേറ്റര്‍ പ്രമോഷനുകള്‍ക്കായി ഉപഭോക്താക്കള്‍ മുന്‍കൂര്‍ ഫീസ് നല്‍കുന്നതായി അന്വേഷണത്തില്‍ കണ്ടെത്തി. 2018 ല്‍ കമ്പനികളുമായി ഏജന്‍സി ഒരു കരാറിലെത്തി. ഏജന്‍സി അംഗീകരിച്ച ചാരിറ്റികള്‍ക്ക് രണ്ട് വര്‍ഷത്തിനുള്ളില്‍ 750,000 ഡോളര്‍ വില വരുന്ന വീട്ടുപകരണങ്ങള്‍ സംഭാവന ചെയ്യാന്‍ രണ്ട് റീട്ടെയ്‌ലര്‍മാരും സമ്മതിച്ചു.
കൂടാതെ, പരസ്യത്തില്‍ ഡിസ്‌ക്ലെയ്മറുകളുടെ ശരിയായ ഉപയോഗം, ഫീസ് വെളിപ്പെടുത്തല്‍ എന്നിവയെക്കുറിച്ചുള്ള ബ്യൂറോയുടെ മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ പാലിക്കാന്‍ ലിയോണ്‍സും ദി ബ്രിക്കും സമ്മതിച്ചു. ബ്യൂറോയുടെ അന്വേഷണവുമായി കമ്പനി സഹകരിക്കുന്നുണ്ടെന്നും എല്ലാ നിയന്ത്രണ ആവശ്യകതകളും പാലിക്കുന്നുണ്ടെന്നും കമ്പനി വക്താവ് അറിയിച്ചു.