കാനഡയിൽ ഐഎസ്ഐഎസ് സാന്നിധ്യം കൂടുന്നു

By: 600110 On: Nov 20, 2024, 10:52 AM

കാനഡയുടെ വിവിധ പ്രദേശങ്ങളിൽ ഐഎസ്ഐഎസ് സാന്നിധ്യം ശക്തമാകുന്നതിൻ്റെ കൂടുതൽ റിപ്പോർട്ടുകൾ പുറത്ത്. ആൽബർട്ടയാണ് ഇതിൽ മുന്നിലെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. കാനഡയിൽ നിന്ന് ഐഎസിലേക്ക് റിക്രൂട്ട് ചെയ്യപ്പെട്ടവരിൽ കൂടുതൽ പേരും  ആൽബർട്ടയുടെ 403 ഏരിയ കോഡുള്ള ഫോൺ നമ്പറുകൾ ഉപയോഗിച്ചതായാണ് ISIS രേഖകളിലുള്ളത്. ഐഎസിൻ്റെ ഭാഗമായി, പിന്നീട് പിടിക്കപ്പെട്ട് തിരിച്ചയച്ച സ്ത്രീകളിൽ കൂടുതൽ പേരും മടങ്ങിയെത്തിയത് ആൽബർട്ടയിലേക്കാണെന്നും റിപ്പോർട്ടുകളിലുണ്ട്. 

എന്നാൽ എഡ്മൻ്റൺ, കാൽഗറി തുടങ്ങി മറ്റ് നഗരങ്ങിലും ഐഎസ്ഐസ് സാന്നിധ്യത്തിന് തെളിവുകളുണ്ടെന്നാണ് റിപ്പോർട്ടുകൾ നല്കുന്ന സൂചന. തീവ്രവാദ പ്രവർത്തനങ്ങൾക്ക് പണമുണ്ടാക്കാൻ വേണ്ടി എഡ്മൻ്റണിൽ ഒരു ജ്വല്ലറി കൊള്ളയടിച്ചയാൾ ഇപ്പോൾ അമേരിക്കയിൽ തടവിലാണ്. ഐഎസിൽ ചേർന്ന് യുദ്ധം ചെയ്തതിന് ഒരു കാൽഗറി സ്വദേശിയെ 12 വർഷം തടവിന് ശിക്ഷിച്ചിരുന്നു. ഈ കേസിൽ ഇയാളുടെ ഒരു ബന്ധുവും കുറ്റക്കാരനെന്ന് കണ്ടെത്തിയിരുന്നു. കഴിഞ്ഞ ജൂലൈയിൽ എഡ്മൻ്റൺ സ്വദേശിയായ ഖാലിദ് ഹുസൈൻ എന്നയാളെ യുകെയിൽ തീവ്രവാദ പ്രവർത്തനങ്ങൾക്ക് അറസ്റ്റ് ചെയ്തിരുന്നു. എളുപ്പത്തിൽ പണമുണ്ടാക്കാനുള്ള വഴിയായും തീവ്രവാദ പ്രവർത്തനങ്ങൾ തെരഞ്ഞെടുക്കുന്നവരുണ്ടെന്നും റിപ്പോർട്ടുകൾ പറയുന്നു.