ടൊറന്റോയിലെ വിവിധ എല്‍സിബിഒ സ്‌റ്റോറുകളില്‍ നിന്ന് ഏകദേശം 63,000 ഡോളര്‍ മൂല്യം വരുന്ന മദ്യക്കുപ്പികള്‍
മോഷ്ടിച്ചതുമായി ബന്ധപ്പെട്ട് ഒരാള്‍ അറസ്റ്റിലായതായി പീല്‍ പോലീസ്. ഈ വര്‍ഷം ഏപ്രിലിനും നവംബറിനുമിടയില്‍ പീല്‍ റീജിയണിലും ഗ്രേറ്റര്‍ ടൊറന്റോ ഏരിയയുടെ മറ്റ് ഭാഗങ്ങളിലും പ്രതി മോഷണം നടത്തിയതായി പോലീസ് പറഞ്ഞു.
സ്ഥിരമായി വിലാസമില്ലാത്ത 38കാരനായ അബ്ദുള്‍ അസീസ് അഡേല്‍ ആണ് പിടിയിലായത്. നവംബര്‍ 17 നാണ് ഇയാള്‍ അറസ്റ്റിലായത്. ഇയാള്‍ക്കെതിരെ നാല് വാറന്റുകള്‍ ഉണ്ടെന്നും മോഷണം ഉള്‍പ്പെടെയുള്ള കുറ്റകൃത്യങ്ങളില്‍ ഒന്നിലധികം കേസുകളില്‍ ഉള്‍പ്പെട്ടിരുന്നതായും പോലീസ് പറഞ്ഞു. മോഷണം, അറസ്റ്റ് തടയല്‍, പോലീസിന്റെ കൃത്യനിര്‍വഹണം തടയല്‍ തുടങ്ങിയ നിരവധി കുറ്റങ്ങള്‍ ഇയാള്‍ക്കെതിരെ ചുമത്തിയതായി പോലീസ് അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ അറിയുന്നവര്‍ പോലീസുമായി ബന്ധപ്പെടണമെന്നും പോലീസ് അറിയിച്ചു.