ടൊറന്റോയില്‍ നടക്കുന്ന ടെയ്‌ലര്‍ സ്വിഫ്റ്റ് ഷോയുടെ വ്യാജ ടിക്കറ്റ് വില്‍പ്പനയുമായി ബന്ധപ്പെട്ട് അന്വേഷണം ആരംഭിച്ചതായി ഹാള്‍ട്ടണ്‍ റീജിയണല്‍ പോലീസ് സര്‍വീസ് അറിയിച്ചു. ഫിനാന്‍ഷ്യല്‍ ക്രൈം യൂണിറ്റാണ് അന്വേഷണം നടത്തുന്നത്. മൊത്തം 70,000 ഡോളറിന്റെ ടിക്കറ്റ് തട്ടിപ്പിന് ഇരയായതായാണ് കണക്കുകള്‍. തേര്‍ഡ് പാര്‍ട്ടിയില്‍ നിന്നും 'ഇറാസ് ടൂര്‍' ടിക്കറ്റുകള്‍ വാങ്ങിയ ആള്‍ക്കാരില്‍ നിന്ന് ഈയടുത്ത ദിവസങ്ങളില്‍ 40 ഓളം പരാതികള്‍ ലഭിച്ചതായി പോലീസ് പറഞ്ഞു.
നവംബര്‍ 14 നും 23 നും ഇടയില്‍ ആറ് ടൊറന്റോ കണ്‍സേര്‍ട്ട്‌സ് ആണ് സ്വിഫ്റ്റ് നടത്തുന്നത്. ഷോയില്‍ അവസാന മൂന്നെണ്ണം വാന്‍കുവറിലാണ്. നിലവില്‍ ആരെയും അറസ്റ്റ് ചെയ്തിട്ടില്ലെന്ന് പോലീസ് വ്യക്തമാക്കി.