ലോറന്‍സ് ബിഷ്‌ണോയിയുടെ സഹോദരന്‍ അന്‍മോല്‍ ബിഷ്‌ണോയി അറസ്റ്റിലായതായി സൂചന

By: 600002 On: Nov 19, 2024, 11:28 AM

 


അധോലോക നായകന്‍ ലോറന്‍സ് ബിഷ്‌ണോയിയുടെ സഹോദരനും പിടികിട്ടാപ്പുള്ളിയുമായ അന്‍മോല്‍ ബിഷ്‌ണോയി അറസ്റ്റിലായതായി റിപ്പോര്‍ട്ട്. അന്‍മോല്‍ ബിഷ്‌ണോയിയെ അമേരിക്കയില്‍ നിന്നും അറസ്റ്റ് ചെയ്തതായി മുംബൈ പോലീസിനെ ഉദ്ധരിച്ച് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. മുന്‍ മന്ത്രി ബാബാ സിദ്ദിഖിയെ വെടിവെച്ചുകൊന്നത് അന്‍മോല്‍ ക്വട്ടേഷന്‍ നല്‍കിയവരാണെന്ന നിഗമനത്തിലാണ് പോലീസ്. ബോളിവുഡ് നടന്‍ സല്‍മാന്‍ ഖാന്റെ വീടിന് നേരെ വെടിവെച്ചതിന്റെ ഉത്തരവാദിത്തവും അന്‍മോല്‍ ബിഷ്‌ണോയി ഏറ്റെടുത്തിരുന്നു. 

കൊലപാതകം ഉള്‍പ്പെടെ ഒട്ടേറെ കേസുകളില്‍ പിടികിട്ടാപ്പുള്ളിയായ അന്‍മോലിനെക്കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് 10 ലക്ഷം രൂപ പ്രതിഫലം പോലീസ് പ്രഖ്യാപിച്ചിരുന്നു. ഇയാളെ അമേരിക്കയില്‍ നിന്നും വിട്ടുകിട്ടാന്‍ ശ്രമം നടക്കുന്നതിനിടയിലാണ് അറസ്റ്റ് ഉണ്ടായിരിക്കുന്നത്.