കാനഡയിൽ രണ്ടാമത്തെ കരിയറായി സൈനിക സേവനം തെരഞ്ഞെടുക്കുന്നവരുടെ എണ്ണം കൂടുന്നതായി റിപ്പോർട്ട് . ജോലി സ്ഥിരത, ശമ്പളം, സമൂഹത്തിൽ നിന്ന് ലഭിക്കുന്ന ആദരവ് തുടങ്ങിയവയെല്ലാം സൈനിക ജോലി തെരഞ്ഞെടുക്കുന്നതിന് കാരണമാകുന്നു . യുകെയിൽ നിന്നും മറ്റും കുടിയേറി കാനഡയിൽ പൗരത്വം നേടിയവരും ഇക്കൂട്ടത്തിൽ ഉണ്ട്. സമൂഹത്തിൻ്റെ വിവിധ മേഖലകളിൽ ജോലി ചെയ്ത് ഒടുവിൽ സൈനിക സേവനത്തിലേക്ക് എത്തുന്നവരുടെ എണ്ണവും കൂടുതലാണ്.
വലിയ റിക്രൂട്ട്മെൻ്റ് പ്രശ്നങ്ങൾ നേരിടുന്ന കനേഡിയൻ സായുധസേനയിലേക്ക് നിരവധി പേരുടെ ആവശ്യകതയുണ്ട്. 2024 സെപ്റ്റംബറിലെ കണക്കു പ്രകാരം CAFന് 7,600-ലധികം അംഗങ്ങളുടെ കുറവുണ്ട്. റിസർവ് സേനയ്ക്ക് 7,000-ൽ കൂടുതൽ ആളുകളുടെ കുറവുണ്ടെന്ന് റിയർ അഡ്മിറൽ ക്രിസ്റ്റഫർ റോബിൻസൺ പറഞ്ഞു. പുതുതായി സൈനിക സേവനത്തിന് എത്തുന്നവരിൽ കൂടുതൽപ്പേരും മറ്റ് ജോലികൾ ചെയ്തവരും കുടുംബങ്ങളും ഉള്ളവരാണ്. പലരും തങ്ങളുടെ മുപ്പതുകളിലും, നാല്പതുകളിലും ,അൻപതുകളിലും വരെ സൈനിക സേവനം തെരഞ്ഞെടുക്കുന്നുണ്ട്. റിക്രൂട്ട്മെന്റ് കൂടുതൽ ആധുനികമാക്കാൻ, CAF നിരവധി പ്രോഗ്രാമുകളും പരിശീലനങ്ങളും നൽകുന്നുണ്ട്. പൊതുജനങ്ങൾ സൈനിക യൂണിഫോമിൽ പ്രത്യക്ഷപ്പെടാൻ സഹായിക്കുന്ന കമ്മ്യൂണിറ്റി ടൂറുകൾ പോലുള്ള ഔട്ട്രീച്ച് ശ്രമങ്ങളും നടപ്പിലാക്കുന്നുണ്ട്.