പി പി ചെറിയാൻ ഡാളസ്
ഹൂസ്റ്റൺ :നോർത്ത് അമേരിക്ക മാർത്തോമ ഭദ്രാസനം സൗത്ത് വെസ്റ്റ് റീജിയൺ സന്നദ്ധ സുവിശേഷക സംഘത്തിന്റെ ആഭിമുഖ്യത്തിൽ പ്രത്യേക പ്രാർത്ഥനാ സമ്മേളനം സംഘടിപ്പിക്കുന്നു ,നവംബർ 18 വൈകീട്ട് 7:30 (CST) സൂം പ്ലാറ്റുഫോമിലൂടെ ആരംഭിക്കുന്ന സമ്മേളനത്തിൽ "ക്രൂശിങ്കൽ" എന്നവിഷയത്തെ അധികരിച്ചു മുഖ്യാതിഥിയായി പങ്കെടുക്കുന്ന മുൻ ഹൂസ്റ്റൺ ഇമ്മാനുവേൽ മാർത്തോമാ ചർച്ച വികാരി റവ ജോർജ് ജോസ് പ്രഭാഷണം നടത്തും.
സൗത്ത് വെസ്റ്റ് റീജിയൺമാർത്തോമാ ഇടവകകളിലെ എല്ലാ അംഗങ്ങളും പ്രാർത്ഥനാ സമ്മേളനത്തിൽ പങ്കെടുക്കണമെന്ന് പ്രസിഡണ്ട് റവ വൈ അലക്സ്, റോബി ചേലഗിരി ( സെക്രട്ടറി) വൈസ് പ്രസിഡണ്ട് സാം അലക്സ് , ഷെർലി സൈലസ് (ട്രഷറർ) എന്നിവർ അറിയിച്ചു.