ലോകത്തിലെ മുന്‍നിര അഭിനേതാക്കളെക്കുറിച്ച് പറയുമ്പോള്‍ ടോം ക്രൂസ്, ടോം ഹോളണ്ട്, ഡ്വയ്ന്‍ ജോണ്‍സണ്‍, മാര്‍ഗോട്ട് റോബി, റയാന്‍ റെയ്‌നോള്‍ഡ്‌സ്, ബോളിവുഡ് താരങ്ങളായ ഷാരൂഖ് ഖാന്‍, പ്രഭാസ് പോലുള്ളവരുടെ പേരുകളാണ് ആദ്യം ഓര്‍മയിലേക്കെത്തുക. ഇവരെല്ലാം ധനികരായ നടന്മാരാണെങ്കിലും ലോകത്തില്‍ ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങിക്കുന്ന നടന്‍ ആഡം സാന്‍ഡ്‌ലര്‍ ആണ്. 2023 ല്‍ ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങിയ ഹോളിവുഡ് താരങ്ങളുടെ ഫോബ്‌സ് പട്ടികയില്‍ അമേരിക്കന്‍ നടനും സ്റ്റാന്‍ഡ്-അപ്പ് കൊമേഡിയനുമായ ആഡം സാന്‍ഡ്‌ലറാണ് ഒന്നാമത്. കഴിഞ്ഞ വര്‍ഷം 73 മില്യണ്‍ ഡോളറാണ് താരം നേടിയതെന്നാണ് കണക്കുകള്‍. 2023 ല്‍ റിലീസ് ചെയ്ത നാല് ചലച്ചിത്രങ്ങളില്‍ നടന്‍ എന്ന നനിലയിലും നിര്‍മ്മാതാവ് എന്ന നിലയിലും ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങിയാണ് സാന്‍ഡ്‌ലര്‍ പട്ടികയില്‍ ഒന്നാം സ്ഥാനം നേടിയത്.
കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി ആഡം സാന്‍ഡ്‌ലറുകളുടെ സിനിമകള്‍ തിയേറ്ററുകളില്‍ ഹിറ്റാകുന്നതിന് പകരം നെറ്റ്ഫ്‌ളിക്‌സ് പോലുള്ള ഒടിടി പ്ലാറ്റ്‌ഫോമുകളിലാണ് ഹിറ്റായത്. ഹസില്‍(2022), ഹുബി ഹാലോവീന്‍(2021), മര്‍ഡര്‍ മിസ്റ്ററി(2019) എന്നിവ പോലുള്ള ചിത്രങ്ങള്‍ സ്ട്രീമിംഗില്‍ വമ്പന്‍ ഹിറ്റായിരുന്നു. പാന്‍ഡെമിക്കിന് ശേഷമുള്ള അദ്ദേഹത്തിന്റെ ഒരേയൊരു തിയേറ്റര്‍ റിലീസ് ഈ വര്‍ഷം പുറത്തിറങ്ങിയ സ്‌പേസ്മാന്‍ ആയിരുന്നു. എന്നാല്‍ ഇത് കൊമേഴ്‌സ്യല്‍ സക്‌സസ് ആയിരുന്നില്ല. അവസാനമായി ഒരും ആഡം സാന്‍ഡ്‌ലര്‍ ചിത്രം ബോക്‌സ്ഓഫീസില്‍ മികച്ച പ്രകടനം കാഴ്ചവെച്ചത് 2019 ലാണ്. 19 മില്യണ്‍ ഡോളര്‍ ബജറ്റില്‍ നിര്‍മിച്ച ചിത്രം അണ്‍കട്ട് ജെംസ് നേടിയത് 50 മില്യണ്‍ ഡോളറായിരുന്നു.
2023 ല്‍ ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങിയ അഭിനേതാക്കളുടെ പട്ടികയില്‍ ഓസ്‌ട്രേലിയന്‍ നടന്‍ മാര്‍ഗോട്ട് റോബിയാണ് രണ്ടാം സ്ഥാനത്ത്. 59 മില്യണ്‍ ഡോളറാണ് അദ്ദേഹം വാങ്ങിയത്. ഓസ്‌ട്രേലിയന്‍ താരമായ റയാന്‍ ഗോസ്ലിംഗ്, ടോം ക്രൂസ്, മാറ്റ് ഡാമണ്‍ എന്നിവരും പട്ടികയില്‍ ആദ്യ അഞ്ചില്‍ സ്ഥാനം പിടിച്ചു. ആദ്യ പത്തില്‍ ഇന്ത്യന്‍ താരങ്ങള്‍ ഇല്ലെങ്കിലും കഴിഞ്ഞ വര്‍ഷം 30 മില്യണ്‍ ഡോളര്‍ പ്രതിഫലം വാങ്ങിയ ബോളിവുഡ് നടന്‍ ഷാരൂഖ് ഖാന്റെ പേര് ഫോബ്‌സ് പ്രത്യേകം പരാമര്‍ശിച്ചു.