പുതിയ യാത്രാ പദ്ധതി പ്രഖ്യാപിച്ച് ടെസ്ല, സ്‌പേസ് എക്‌സ് സിഇഒ ഇലോണ്‍ മസ്‌ക്. ഭൂഖാണ്ഡാന്തരം വിമാനങ്ങള്‍ റോക്കറ്റിന് സമാനമായി പറന്നുയരുകയും മിനിറ്റുകള്‍ക്കകം ലോകമെമ്പാടും ഇറങ്ങുകയും ചെയ്യുന്ന എര്‍ത്ത് ടു എര്‍ത്ത് സ്‌പെയ്‌സ് ട്രാവല്‍ എന്ന പദ്ധതിയുമായി മുന്നോട്ടുപോവുകയാണെന്ന് മസ്‌ക് അറിയിച്ചതായി അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഡൊണാള്‍ഡ് ട്രംപ് വീണ്ടും അധികാരത്തില്‍ വന്നതിന് ശേഷം തന്റെ സ്വപ്‌നം യാഥാര്‍ത്ഥ്യമാകാന്‍ അധികം താമസിക്കില്ലെന്ന് അദ്ദേഹം പറഞ്ഞു. സ്റ്റാര്‍ഷിപ്പ് റോക്കറ്റില്‍ ഒരു മണിക്കൂറിനുള്ളില്‍ ലോകമെമ്പാടുമുള്ള യാത്രക്കാര്‍ക്ക് റോക്കറ്റിലെന്ന പോലെ യാത്ര ചെയ്യാന്‍ സൗകര്യമുണ്ടാക്കുക എന്ന തന്റെ സ്വപ്‌നം സാധ്യമാകുമെന്ന് അദ്ദേഹം വ്യക്തമാക്കി.
16,700 മൈല്‍ വേഗതയില്‍ ഭൂഖണ്ഡങ്ങള്‍ താണ്ടുക എന്നതാണ് മക്‌സിന്റെ പദ്ധതി. പുതിയ പദ്ധതി അനുസരിച്ച് ന്യൂയോര്‍ക്ക് സിറ്റിയില്‍ നിന്ന് ഷാങ്ഹായിലേക്ക് 40 മിനിറ്റിനുള്ളില്‍ യാത്ര സാധ്യമാകുമെന്ന് മസ്‌ക് പറയുന്നു.