വാട്‌സ്ആപ്പ് ഗ്രൂപ്പ് അഡ്‌മിനാകാൻ ലൈസൻസ് ഫീസടയ്ക്കണം; നിയമം കൊണ്ടുവന്ന് ആഫ്രിക്കന്‍ രാജ്യം

By: 600007 On: Nov 13, 2024, 3:46 PM

 

 

ഹരാരെ: വാട്‌സ്ആപ്പ് ഗ്രൂപ്പ് അഡ്മിനാകാൻ ലൈസൻസ് ഫീസടയ്ക്കണമെന്ന് ആഫ്രിക്കൻ രാജ്യമായ സിംബാബ്‍വെയില്‍ പുതിയ നിയമം. രാജ്യത്തെ പോസ്റ്റ് ആന്‍ഡ് ടെലികമ്മ്യൂണിക്കേഷൻസ് റെഗുലേറ്ററി അതോറിറ്റിയിൽ രജിസ്റ്റർ ചെയ്ത് ഫീസടയ്ക്കുന്നവർക്കാണ് വാട്‌സ്ആപ്പ് ഗ്രൂപ്പുകളിൽ അഡ്മിനാകാനാവുക എന്ന് ടൈംസ് ഓഫ് ഇന്ത്യയുടെ വാര്‍ത്തയില്‍ പറയുന്നു. വ്യാജവാർത്തകളും വിവരങ്ങളും പ്രചരിക്കുന്നത് തടയുകയാണ് നിയമത്തിന്‍റെ ലക്ഷ്യം എന്ന് റെഗുലേറ്ററി അതോറിറ്റി വിശദീകരിക്കുന്നു. 

വാട്‌സ്ആപ്പ് ഗ്രൂപ്പുകള്‍ക്ക് 50 ഡോളർ ആണ് ഏറ്റവും കുറഞ്ഞ ലൈസൻസ് ഫീ. ലൈസൻസ് നൽകുന്നതിന്‍റെ ഭാഗമായി ഗ്രൂപ്പ് അഡ്മിനാകുന്നവർ അവരുടെ വ്യക്തി വിവരങ്ങൾ പോസ്റ്റ് ആന്‍ഡ് ടെലികമ്മ്യൂണിക്കേഷൻസ് റെഗുലേറ്ററി അതോറിറ്റി മുമ്പാകെ സമര്‍പ്പിക്കേണ്ടതുണ്ട്. അതേസമയം നിയമത്തിനെതിരെ വ്യാപകമായ പ്രതിഷേധം ഉയരുകയാണ്.