പി പി ചെറിയാൻ ഡാളസ്
2024 വർഷം അവസാനിക്കാൻ എണ്ണപ്പെട്ട ദിനങ്ങൾ മാത്രം! നോർത്ത് അമേരിക്കയിലെ വിവിധ ദേവാലയങ്ങളിൽ പുതിയ ഭരണസമിതി അംഗങ്ങളെ തിരഞ്ഞെടുക്കുന്നതിനുള്ള തെയ്യാറെടുപ്പിലാണ്. മുൻ കാലങ്ങളിൽ .എല്ലാവരും ഒരുമിച്ചിരുന്നു പ്രാർത്ഥനയുടെ ആത്മാവിൽ ദൈവഭയമുള്ള ,മാതൃകാപര ജീവിതം നയിക്കുന്ന അർഹരായ ചുമതലകരെ തിരെഞ്ഞെടുക്കുക എന്ന കീഴ്വഴക്കം ഇന്ന് വെറും ഒരു സ്വപ്നമായി മാറിയിരിക്കുന്നു .പകരം ഗ്രൂപ്പുകൾ തിരിഞ്ഞു സ്ഥിരം അഭിനേതാക്കളെ അവതരിപ്പിക്കാനുള്ള ചർച്ചകൾ മിക്കവാറും അണിയറയിൽ പുരോഗമിക്കുകയാണ്.ഓരോ വർഷം പിന്നിടുംതോറും ഇതിന്റെ അതിപ്രസരം വര്ധിച്ചുവരുന്നുവെന്നുള്ളത് വിശ്വാസ സമൂഹം വേദനയോടെയാണ് നോക്കികാണുന്നത്.മാത്രമല്ല മറ്റൊരു സംസ്കാരം കൂടി ഉടലെടുത്തിരിക്കുന്നു .ഓരോ ഞായറാഴ്ചയും പരിശുദ്ധമായി കാത്തുസൂക്ഷിക്കേണ്ട ദേവാലയ പരിസരം ഫുഡ് കോർട്ടുകളായി,വ്യാപാര കേന്ദ്രങ്ങളായി മാറുന്നവെന്നതും ഭീതിയോടെ മാത്രമേ നോക്കികാണാനാകു. ഇതിനെതിരെ ചെറു വിരൽ അനകുവാൻ പോലും ആത്മീയ നേത്ര്വത്വവും തയാറാകുന്നില്ല എന്നതിലുപരി ഇതിനെ പ്രോത്സാഹിപ്പിക്കുന്ന നയമാണ് സ്വീകരിച്ചിരിക്കുന്നതെന്നത് വസ്തുതയാണ്.
ശാന്തിയും സമാധാനവും ലഭിക്കുവാന്‍ വിശ്വാസികള്‍ എത്തുന്ന ഇടങ്ങളാണ് ഓരോ ദേവാലയങ്ങളും . മനസ്സിന്റെ ആകുലതങ്ങളെ പറിച്ചെറിയാന്‍ താന്‍ വിശ്വസിക്കുന്ന ദൈവം തന്നെ സഹായിക്കുമെന്നത് ഓരോ വിശ്വാസിയുടെയും വിശ്വാസം മാത്രമല്ല, തകര്‍ക്കാനാവാത്ത കരുത്താണ്. ദേവാലയമെന്ന ശാന്തിയുടെ വിളനിലങ്ങളില്‍ പക്ഷേ തോക്കുമായി എത്തേണ്ട കാര്യം വിശ്വാസിക്കുണ്ടോ? കേള്‍ക്കുമ്പോള്‍ ആശ്ചര്യം തോന്നാമെങ്കിലും അമേരിക്കയില്‍ ആരാധാനയങ്ങളിലേക്ക് വരുന്ന വിശ്വാസികളിൽ ചിലരെങ്കിലും എത്തുന്നത് തോക്കുമായിട്ടാണെന്നുള്ള യാഥാർഥ്യം നിഷേധിക്കാനാവില്ല.
ജീവിതപ്രാരാബ്ധങ്ങളില്‍ വലഞ്ഞ് മാസങ്ങളോളം കപ്പല്‍ യാത്ര ചെയ്ത് അമേരിക്ക എന്ന സ്വപ്‌നലോകത്ത് എത്തിച്ചേര്‍ന്ന് ആദിമ സമൂഹം വിശ്രമരഹിതമായ കഠിനാദ്ധ്വാനത്തിലൂടെ കഷ്ടപ്പാടുകളില്‍ നിന്നും മോചനം നേടുന്നു. എന്നാല്‍ പിന്നീട് പടിപടിയായുള്ള സാമ്പത്തിക വളര്‍ച്ചയില്‍ പച്ച നോട്ടുകള്‍ കുമിഞ്ഞു കൂടുമ്പോള്‍ ഇത്തരക്കാരുടെ സ്വസ്ഥത നഷ്ടപ്പെടുകയാണ്
മനസ്സിനെ ഇത്തരം വേവലാധികള്‍ വേട്ടയാടുമ്പോള്‍ പൂർണമായും ജീവിതം ഈശ്വരനെ സമർപ്പിക്കാതെ, സ്വന്തം സംരക്ഷണം സ്വയം ഏറ്റെടുക്കുമ്പോളാണ് ഈശ്വരവിശ്വാസം ചോദ്യം ചെയ്യപ്പെടുന്നത്. ആഴ്ചയിലൊരിക്കലെങ്കിലും ആരാധനയുടെ പേരില്‍ ദേവാലയങ്ങളില്‍ എത്തിച്ചേരുന്ന വിശ്വാസികള്‍ മറ്റുള്ളവരുടെ കുറ്റങ്ങളും കുറവുകളും പങ്കിടുകയും അതിനു ശേഷം ദേവാലയത്തില്‍ കുടിയിരിക്കുന്ന ഈശ്വരനെ കുറിച്ചും പൂജാകര്‍മ്മങ്ങള്‍ക്കായി വാങ്ങിയിരിക്കുന്ന വിലമതിക്കാനാവാത്ത സജ്ജീകരണങ്ങളെക്കുറിച്ച് ആകുലപ്പെടുകയാണ്