ഫോര്‍ട്ട്മക്മറെ ബോസ്റ്റണ്‍ പിസ റെസ്‌റ്റോറന്റിലേക്ക് ട്രക്ക് ഇടിച്ചുകയറി ഒരു സ്ത്രീ മരിച്ചു; കാല്‍ഗറി സ്വദേശിക്കെതിരെ കേസ് 

By: 600002 On: Nov 11, 2024, 12:10 PM

 

 

ഫോര്‍ട്ട്മക്മറെയില്‍ ബോസ്റ്റണ്‍ പിസ്സയിലേക്ക് പിക്കപ്പ് ട്രക്ക് ഇടിച്ചുയകറി ഒരു സ്ത്രീ കൊല്ലപ്പെട്ടു. സംഭവത്തില്‍ കാല്‍ഗറി സ്വദേശിക്കെതിരെ കേസെടുത്തതായി വുഡ്ബഫല്ലോ ആര്‍സിഎംപി പറഞ്ഞു. ഡൗണ്‍ടൗണ്‍ ഏരിയയില്‍ ഫ്രാങ്ക്‌ലിന്‍ അവന്യൂ, റിച്ചാര്‍ഡ്‌സ് സ്ട്രീറ്റില്‍ സ്ഥിതി ചെയ്യുന്ന പിസ്സ റെസ്റ്റോറന്റില്‍ ശനിയാഴ്ച ഉച്ചയ്ക്കാണ് സംഭവം. ഫോര്‍ഡ് എഫ് 350യാണ് റെസ്റ്റോറന്റിലേക്ക് ഇടിച്ചുകയറിയത്. കെട്ടിടത്തിന് ഗുരുതരമായ കേടുപാടുകള്‍ സംഭവിച്ചതായി റെസ്റ്റോറന്റ് ജീവനക്കാര്‍ പറഞ്ഞു. അപകടത്തില്‍ 24 വയസ്സുള്ള റെസ്‌റ്റോറന്റ് ജീവനക്കാരിയാണ് മരിച്ചത്. 

ഡ്രൈവറുടെ അശ്രദ്ധമായ ഡ്രൈവിംഗ് മൂലമാണ് അപകടമുണ്ടായതെന്ന് പോലീസ് പറഞ്ഞു. സംഭവത്തില്‍ കാല്‍ഗറി സ്വദേശിയായ റോജര്‍ സിയറയ്‌ക്കെ(28)തിരെ പോലീസ് കേസെടുത്തു.