മില്‍ട്ടണ്‍ വെടിവെപ്പ്: നിജ്ജാറിന്റെ അടുത്ത അനുയായിയും  ഖലിസ്ഥാന്‍ ഭീകരനുമായ അര്‍ഷ് ദല്ല ഒന്റാരിയോയില്‍ അറസ്റ്റില്‍ 

By: 600002 On: Nov 11, 2024, 11:54 AM

 

 

മില്‍ട്ടണില്‍ അടുത്തിടെ നടന്ന വെടിവെയ്പ്പുമായി ബന്ധപ്പെട്ട് ഇന്ത്യ ഭീകരനായി പ്രഖ്യാപിച്ച ഖലിസ്ഥാന്‍ വിഘടനവാദി നേതാവ് അര്‍ഷ് ദല്ല എന്ന അര്‍ഷ്ദീപ് സിംഗ് ഗില്‍ ദല്ല ഒന്റാരിയോയില്‍ അറസ്റ്റിലായി. കഴിഞ്ഞ വര്‍ഷം കൊല്ലപ്പെട്ട ഖലിസ്ഥാന്‍ വാദി നേതാവ് ഹര്‍ദീപ് സിംഗ് നിജ്ജാറിന്റെ പിന്‍ഗാമിയായി കണക്കാക്കുന്നയാളാണ് അര്‍ഷ് ദല്ല. ഒക്ടോബര്‍ 28 ന് മില്‍ട്ടനിലുണ്ടായ വെടിവെപ്പിന്റെ പേരില്‍ ഹാള്‍ട്ടണ്‍ റീജിയണല്‍ പോലീസ് സര്‍വീസ്(HRPS) അറസ്റ്റ് ചെയ്ത രണ്ട് പേരില്‍ ഒരാള്‍ അര്‍ഷ് ദല്ലയാണെന്ന് ഇന്ത്യന്‍ അധികൃതര്‍ പറഞ്ഞു. അറസ്റ്റുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ ലഭിക്കാന്‍ കനേഡിയന്‍ ഉദ്യോസ്ഥരുമായി സഹകരിച്ച് പ്രവര്‍ത്തിക്കുന്നുണ്ടെന്ന് ഇന്ത്യന്‍ അധികൃതര്‍ വ്യക്തമാക്കി. 

നിരോധിത സംഘടനയായ ഖലിസ്ഥാന്‍ ടൈഗര്‍ ഫോഴ്‌സുമായി ബന്ധമുള്ളയാളാണ് ദല്ല. നിജ്ജാറിനുവേണ്ടി ഭീകരസംഘത്തെ നയിക്കുന്നയാളാണ്. സെപ്റ്റംബറില്‍ കോണ്‍ഗ്രസ് നേതാവ് ബല്‍ജീന്ദര്‍ സിംഗ് ബല്ലിയെ കൊലപ്പെടുത്തിയതിന്റെ ഉത്തരവാദിത്തവും ദല്ല ഏറ്റെടുത്തിരുന്നു.