പക്ഷിപ്പനി പൊട്ടിപ്പുറപ്പെട്ടതിനെ തുടര്‍ന്ന് ബീസി അബോട്ട്‌സ്‌ഫോര്‍ഡില്‍ 15 ഓളം കോഴി ഫാമില്‍ 45,000 കോഴികളെ കൊന്നൊടുക്കി. ഫ്രേസര്‍വാലിയില്‍ മൂന്ന് ഫാമുകളില്‍ H5N1 ബാധിച്ചിരുന്നു. ഇതില്‍ സീമെന്‍സ് ഫാംസില്‍ നവംബര്‍ 1ന് പക്ഷിപ്പനി റിപ്പോര്‍ട്ട് ചെയ്തു. തുടര്‍ന്ന് ഫ്രീ-റേഞ്ച് എഗ്ഗ് ഫാമിലെ എല്ലാ കോഴികളെയും കൊല്ലാന്‍ കനേഡിയന്‍ ഫുഡ് ഇന്‍സ്‌പെക്ഷന്‍ ഏജന്‍സി ഉത്തരവിട്ടു.
അബോട്ട്‌സ്‌ഫോര്‍ഡിലെയും ചില്ലിവാക്കിലെയും പതിനഞ്ചോളം കോഴി ഫാമുകളില്‍ ഒക്ടോബര്‍ പകുതി മുതല്‍ വൈറസ് ബാധിച്ചു.
2022 ലാണ് കാനഡയില്‍ പക്ഷിപ്പനി റിപ്പോര്‍ട്ട് ചെയ്ത് തുടങ്ങിയത്. ഇതുവരെ 11 മില്യണിലധികം പക്ഷികളിലാണ് രോഗബാധ സ്ഥിരീകരിച്ചത്. ബീസിയില്‍ മാത്രം ആറ് മില്യണിലധികം കോഴികളിലാണ് പക്ഷിപ്പനി സ്ഥിരീകരിച്ചത്.