കാനഡയിലെ ധനികരുടെ പട്ടിക പുറത്ത് വിട്ട് മക്ലീൻസ്

By: 600007 On: Nov 9, 2024, 9:14 AM

ഗ്രോസറി ഭീമനായ ലോബ്‌ലോവിന്റെ പ്രസിഡൻ്റ് ഗാലൻ വെസ്റ്റൺ ജൂനിയർ കാനഡയിലെ ഏറ്റവും ധനികരിൽ ഒരാളായി തിരഞ്ഞെടുക്കപ്പെട്ടു. കാനഡയിലെ ഏറ്റവും ധനികരുടെ പട്ടിക വ്യാഴാഴ്ചയാണ് മക്ലീൻസ്  പുറത്തുവിട്ടത്. ഇതിൽ മൂന്നാം സ്ഥാനത്താണ് ഗാലൻ വെസ്റ്റേൺ. 98.15 ബില്യൺ ഡോളർ മൂല്യമുള്ള തോംസൺ കുടുംബമാണ് പട്ടികയിൽ  ഒന്നാം സ്ഥാനത്ത്. 61.02 ബില്യൺ ഡോളർ ആസ്തിയുള്ള ക്രിപ്‌റ്റോ സിഇഒ ചാങ്‌പെങ് ഷാവോ രണ്ടാം സ്ഥാനത്താണ്. 

കനേഡിയൻ ബിസിനസ്സുമായി സഹകരിച്ചാണ്  റാങ്കിംഗ് തയ്യാറാക്കുന്നത്. കാനഡയുടെ പണത്തിൻ്റെ ഭൂരിഭാഗവും ഇപ്പോഴും പട്ടികയിൽ മുന്നിൽ നിൽക്കുന്ന ഏതാനും കോടീശ്വരൻമാരുടെ കൈകളിൽ ആണെന്ന് മക്ലീൻസ് റിപ്പോർട്ടിൽ പറയുന്നു. രാജ്യത്തെ ഏറ്റവും സമ്പന്നർ ഹെഡ്ജ് ഫണ്ട് മാനേജർമാരും റിയൽ എസ്റ്റേറ്റ് മുതലാളിമാരും മാത്രമല്ല. ഇ-കൊമേഴ്‌സ് ഭീമന്മാർ, ക്രിപ്‌റ്റോ സിഇഒമാർ , ടെക് വിസാർഡുകൾ എന്നിവരാണെന്നും മക്ലീൻസ്  പറയുന്നു. ഗ്രോസറി ഭീമൻ വെസ്റ്റേണിൻ്റെ മൂല്യം 18.05 ബില്യൺ ഡോളറാണ്. ഭക്ഷണവിലകൾ  താങ്ങാനാവുന്നില്ലെന്ന് ആക്ഷേപം ഉയരുമ്പോഴും  നോ ഫ്രിൽസ്, വാലു-മാർട്ട്, പ്രൊവിഗോ എന്നിവ ഉൾപ്പെടുന്ന ലോബ്ലാവിൻ്റെ സ്റ്റോക്ക് വില കഴിഞ്ഞ മൂന്ന് വർഷത്തിനിടെ മൂന്നിരട്ടിയായി വർദ്ധിച്ചിരുന്നു