മികച്ച ജോലിക്കായി ആളുകള്‍ തിരഞ്ഞെടുക്കുന്ന നമ്പര്‍ വണ്‍ രാജ്യമായി കാനഡ. ജോബ് സെര്‍ച്ച് പ്ലാറ്റ്‌ഫോമായ ജോബ്‌സീക്കര്‍ നടത്തിയ സര്‍വേയില്‍ എല്ലാ രാജ്യങ്ങളില്‍ നിന്നും ജോലിക്കായി സ്ഥലം മാറ്റത്തിന് ഏറ്റവും കൂടുതല്‍ തവണ തിരഞ്ഞത് കാനഡയെയാണെന്ന് വ്യക്തമാക്കുന്നു. കോസ്റ്റാറിക്ക, ജര്‍മ്മനി, ഇന്ത്യ, ജപ്പാന്‍, മെക്‌സിക്കോ, ദക്ഷിണാഫ്രിക്ക, സൗദി അറേബ്യ, യുഎഇ എന്നിവടങ്ങളില്‍ നിന്നുള്ളവര്‍ക്ക് ജോലിയും സ്ഥലമാറ്റത്തിനുമായി ആളുകല്‍ തേടുന്ന ജനപ്രിയ രാജ്യമാണ് കാനഡ.
സ്ഥിരതാമസത്തിനായി ഏറ്റവും കൂടുതല്‍ ആളുകള്‍ തിരഞ്ഞ രണ്ടാമത്തെ രാജ്യം ഓസ്‌ട്രേലിയയാണ്. സ്വിറ്റ്‌സര്‍ലന്‍ഡും അമേരിക്കയുമാണ് മൂന്നാം സ്ഥാനത്ത്.