കാനഡയിലെ ആരോഗ്യ സംരക്ഷണ ചെലവുകള്‍ സാമ്പത്തിക വളര്‍ച്ചയെ മറികടക്കുന്നു: റിപ്പോര്‍ട്ട് 

By: 600002 On: Nov 9, 2024, 1:47 PM

 

കാനഡയില്‍ ആരോഗ്യ സംരക്ഷണ ചെലവുകള്‍ രാജ്യത്തുടനീളമുള്ള സാമ്പത്തിക വളര്‍ച്ചയെ മറികടക്കുന്നതായി കനേഡിയന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ഹെല്‍ത്ത് ഇന്‍ഫര്‍മേഷന്‍(CIHI). കനേഡിയന്‍ പൗരന് 9,054 ഡോളര്‍ എന്ന നിരക്കില്‍ മൊത്തം ആരോഗ്യ സംരക്ഷണ ചെലവ് 372 ബില്യണ്‍ ഡോളറില്‍ എത്തുമെന്ന് CIHI  പുറത്തിറക്കിയ വാര്‍ഷിക റിപ്പോര്‍ട്ടില്‍ പറയുന്നു. 

2023 ല്‍ 4.5 ശതമാനവും 2022 ല്‍ 1.7 ശതമാനവുമായി താരതമ്യം ചെയ്യുമ്പോള്‍ 2024 ല്‍ ചെലവ് 57 ശതമാനം ഉയരുമെന്ന് CIHI പ്രവചിക്കുന്നു. ഈ വര്‍ഷത്തെ ആരോഗ്യ സംരക്ഷണ ചെലവ് കാനഡയുടെ മൊത്ത ആഭ്യന്തര ഉല്‍പ്പാദനത്തിന്റെ 12.4 ശതമാനമാണ്. കോവിഡ് മഹാമാരിയുടെ രണ്ട് വര്‍ഷം ഒഴികെ, രാജ്യത്തിന്റെ ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന അനുപാതമാണിത്. 

ആല്‍ബെര്‍ട്ടയില്‍ വളര്‍ച്ചാ നിരക്ക് അഞ്ച് ശതമാനത്തില്‍ കൂടുതലാണ്. എന്നാല്‍ കഴിഞ്ഞ വര്‍ഷം ഇതിനകം ആറ് ശതമാനം കവിഞ്ഞതായി ദേശീയ ആരോഗ്യ ചെലവുകളെക്കുറിച്ചുള്ള ഡാറ്റ കൈകാര്യം ചെയ്യുന്ന ക്രിസ് കുച്ചിയാക് പറയുന്നു. ആല്‍ബെര്‍ട്ടയില്‍ മൊത്തം ആരോഗ്യ ചെലവുകള്‍ 45 ബില്യണ്‍ ഡോളറിലെത്തുമെന്നാണ് കണക്കാക്കുന്നത്. പ്രവശ്യയില്‍ ഒരാള്‍ക്ക് 9,370 ഡോളറാണ് ആരോഗ്യ ചെലവെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.