ഗോവി, ഗോവീലൈഫ് കമ്പനികളുടെ ഇലക്ട്രിക് സ്‌പേസ് ഹീറ്ററുകള്‍ തിരിച്ചുവിളിച്ച് ഹെല്‍ത്ത് കാനഡ. തീപിടുത്തവും പൊള്ളലും ഏല്‍ക്കാന്‍ സാധ്യതയുണ്ടെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് തിരിച്ചുവിളിച്ചിരിക്കുന്നത്. H7130, H7130101,H7131,H7132, H7133, H7134, H7135 എന്നീ മോഡല്‍ നമ്പറുള്ള 48,584 സ്‌പേസ് ഹീറ്ററുകളാണ് തിരിച്ചുവിളിച്ചിരിക്കുന്നത്.
2021 ഒക്ടോബറിനും 2024 മെയ് മാസത്തിനും ഇടയില്‍ കമ്പനി കാനഡയില്‍ 50,000 ത്തോളം ഉല്‍പ്പന്നങ്ങളും അമേരിക്കയില്‍ 500,000 ത്തിലധികം ഉല്‍പ്പന്നങ്ങളും ഓണ്‍ലൈനായി വിറ്റഴിച്ചു. കാനഡയില്‍ ഏഴ് അപകടങ്ങള്‍ ഹീറ്ററുമായി ബന്ധപ്പെട്ട് റിപ്പോര്‍ട്ട് ചെയ്തതിനെ തുടര്‍ന്നാണ് നടപടി. അമേരിക്കയില്‍ 106 അപകടങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തത്. ഉല്‍പ്പന്നങ്ങള്‍ ഉപയോഗിക്കുന്നത് ഉടന്‍ നിര്‍ത്താനും ഗോവീലൈഫിന്റെ വെബ്‌സൈറ്റില്‍ റീഫണ്ടിനായി രജിസ്റ്റര്‍ ചെയ്യാനും ഹെല്‍ത്ത് കാനഡ ഉപഭോക്താക്കളോട് നിര്‍ദ്ദേശിച്ചു.