കാനഡയില്‍ ഖലിസ്ഥാന്‍ വിഘടനവാദികളുണ്ടെന്ന് തുറന്ന് സമ്മതിച്ച് ജസ്റ്റിന്‍ ട്രൂഡോ 

By: 600002 On: Nov 9, 2024, 10:16 AM

 


ഇന്ത്യ കാനഡ നയന്ത്ര തര്‍ക്കങ്ങള്‍ക്കിടയില്‍ കാനഡയില്‍ ഖലിസ്ഥാന്‍ വിഘടനവാദികളുണ്ടെന്ന് തുറന്ന് സമ്മതിച്ച് കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ. കനേഡിയന്‍ സര്‍ക്കാര്‍ സിഖ് വിഘടനവാദികള്‍ക്ക് അഭയം നല്‍കുന്നുവെന്ന ഇന്ത്യയുടെ വാദങ്ങള്‍ ശരിവെക്കുന്നതാണ് ട്രൂഡോയുടെ വെളിപ്പെടുത്തല്‍. കാനഡയില്‍ ഖലിസ്ഥാന്‍വാദികളുണ്ടെന്നും എന്നാല്‍ രാജ്യത്തെ സിഖ് സമുദായത്തെ മൊത്തമായി പ്രതിനിധീകരിക്കുന്നില്ലെന്നായിരുന്നു ട്രൂഡോയുടെ പ്രസ്താവന. രാജ്യത്ത്‌
നരേന്ദ്രമോദി അനുകൂലികളായ ഹിന്ദുക്കളുണ്ടെന്നും ട്രൂഡോ പറഞ്ഞു. എന്നാല്‍ അവര്‍ ഹിന്ദു സമൂഹത്തെ മൊത്തമായി പ്രതിനിധീകരിക്കുന്നില്ലെന്നും ട്രൂഡോ കൂട്ടിച്ചേര്‍ത്തു.