പി പി ചെറിയാൻ ഡാളസ്
കാനഡ :ട്രംപ് യു.എസ് പ്രസിഡന്റായി സ്ഥാനമേൽക്കുന്നതിന് മുമ്പ് ട്രംപായിരിക്കും അടുത്ത പ്രസിഡന്റെന്ന സുവിശേഷപ്രവർത്തകന്റെ പ്രവചനം സത്യമായി.
കാനഡയിലെ മലയാളി സുവിശേഷകനായ ബ്രദർ ഷിബു കിഴക്കേക്കുറ്റാണ് ട്രംപായിരിക്കും അടുത്ത യു.എസ് പ്രസിഡന്റെന്ന പ്രവചനം നടത്തിയത്. ഈ വർഷം സെപ്റ്റംബർ 10 നാണ് ബ്രദർ ഷിബു തന്റെ പ്രവചനം ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തത്.
കമല ഹാരിസ് മൃഗീയ ഭൂരിപക്ഷത്തോടെ അമേരിക്കൻ പ്രസിഡന്റാകും എന്ന് അന്തർദേശീയ മാധ്യമങ്ങളുൾപ്പടെ ഉറപ്പിച്ച് പറഞ്ഞപ്പോഴായിരുന്നു ബ്രദറിന്റെ പ്രവചനം. നിരവധിയാളുകളാണ് അന്ന് തന്നെ പരിഹസിച്ച് രംഗത്തെത്തിയതെന്ന് ബ്രദർ പറയുന്നു. ലോകത്തിൻറെ നേതാക്കന്മാരെ തെരഞ്ഞെടുക്കുന്നത് ദൈവമാണെന്ന് വീണ്ടും തെളിയിച്ചതായും അവിടുത്തെ രഹസ്യങ്ങൾ പാപിയായ തനിക്ക് വെളിപ്പെടുത്തിത്തന്നതിന് എങ്ങനെ നന്ദി പറയണമെന്ന് അറിയില്ലെന്നും ബ്രദർ ഷിബു പറയുന്നു.
വെളിപാടിന്റെ പതിമൂന്നാം അധ്യായമാണ് അടുത്തതായി സംഭവിക്കാൻ പോകുന്നത്. തിരുലിഖിതങ്ങൾ പൂർത്തിയായിക്കൊണ്ടിരിക്കുകയാണ്
ഈ ലോകത്ത് 800 കോടിയിലധികം ആളുകൾ ജീവിച്ചിരിപ്പുണ്ടെങ്കിലും അങ്ങനെ ഒരു വെളിപ്പെടുത്തൽ ദൈവം തനിക്കാണ് നൽകിയതെന്നും അയോഗ്യതകൾ പരിഗണിക്കാതെ തന്നെ സ്നേഹിക്കുന്ന ദൈവത്തിന് നന്ദി പറയുന്നതായുും ഷിബു ബ്രദർ പറഞ്ഞു. ഒര ലക്ഷത്തിലധികം വിശ്വാസികളുള്ള തന്റെ പ്രാർത്ഥനാഗ്രൂപ്പായ 24ന്യൂസ് ലൈവ് .കോമിലൂടെ അനേകം പേർക്ക് അനുഗ്രഹങ്ങൾ ലഭിക്കുന്നതായും അത്ഭുത പ്രാർത്ഥനയിലൂടെ ഫലം ലഭിക്കുമെന്നുള്ള കാര്യം അച്ചട്ടാണെന്നും ബ്രദർ സാക്ഷ്യപ്പെടുത്തുന്നു. വർഷങ്ങൾക്കുള്ളിൽ ലോകം രണ്ടായ തിരിഞ്ഞുള്ള ഗോഗ്-മാഗോഗ് യുദ്ധമുണ്ടാകുമെന്നും ബൈബിൾ പ്രവചനങ്ങൾ നിറവേറുമെന്നും അദ്ദേഹം പറഞ്ഞു.