സഹായിക്കാൻ റഷ്യയിലെത്തിയ ഉത്തരകൊറിയ പട്ടാളം പോൺ അടിമകൾ

By: 600007 On: Nov 8, 2024, 2:53 AM

 

മോസ്‌കോ: റഷ്യയെ സഹായിക്കാൻ എത്തിയ ഉത്തരകൊറിയൻ പട്ടാളക്കാര്‍ പോൺ വീഡിയോക്ക് അടിമകളെന്ന് റിപ്പോര്‍ട്ട്. നിയന്ത്രണങ്ങളില്ലാത്ത ഇന്റര്‍നെറ്റ് കിട്ടിയപ്പോൾ, യുദ്ധത്തിന് പോകുന്നതിന് പകരം ഇവര്‍ സദാസമയം പോൺ വീഡിയോ കണ്ടിരിക്കുകയാണ് എന്നാണ് ഫിനാൻഷ്യൽ ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നത്. ഉത്തരകൊറിയ റഷ്യയുമായുള്ള ഉഭയകക്ഷി ബന്ധം ദൃഢമാക്കുന്നതിന്റെ ഭാഗമായാണ് റഷ്യയെ സഹായിക്കാൻ ഉത്തരകൊറിയന്‍ ഭരണാധികാരി കിം ജോങ് ഉന്‍ പട്ടാളത്തെ അയച്ചത്. നിലവിൽ 10000 പട്ടാളക്കാരെയാണ് ഉത്തരകൊറിയ റഷ്യയിലേക്ക് അയച്ചത്. 

ഇതിൽ 7000 പട്ടാളക്കാര്‍ക്ക് കിഴക്കന്‍ റഷ്യയിലെ വിവിധ ഇടങ്ങളിലായാണ് ഇവര്‍ക്ക് പരിശീലനം നല്‍കിയത്. എകെ-12 തോക്കുകളും മോര്‍ട്ടാര്‍ റൗണ്ടുകളും ഉള്‍പ്പെടെയുള്ള ആയുധങ്ങളുമായി കൊറിയന്‍ പട്ടാളക്കാരെ റഷ്യ-യുക്രൈന്‍ അതിര്‍ത്തിയില്‍ വിന്യസിച്ചുകഴിഞ്ഞു. റഷ്യയിലെ കുർസ്ക് മേഖലയിലാണ് ഉത്തരകൊറിയൻ സൈന്യം ഉക്രേനിയൻ സേനയുമായി ആദ്യമായി ഏറ്റുമുട്ടുന്നതെന്നും റിപ്പോര്‍ട്ടുകൾ പറയുന്നു. ഉക്രെയ്നിലെ റഷ്യയുടെ "സൈനിക നീക്കത്തിന് ദീർഘകാല പിന്തുണ നൽകുമെന്ന് ഉത്തരകൊറിയ വ്യക്തമാക്കുന്നു.

സൈനികര്‍ക്കുള്‍പ്പെടെ ഇന്റര്‍നെറ്റ് ഉപയോഗത്തിനു വലിയ നിയന്ത്രണമുണ്ട് ഉത്തരകൊറിയിൽ. പോണ്‍ വിഡിയോ കാണുന്നത് വധശിക്ഷ വരെ ലഭിക്കാവുന്ന കുറ്റവുമാണ് അവിടെ. എന്നാൽ റഷ്യയിലെ നിയന്ത്രണമില്ലാത്ത ഇന്റെര്‍നെറ്റ സേവനം ലഭിച്ചു. ഇത് മുതലെടുത്താണ് സൈനികര്‍ പോൺ വീഡിയോകൾ അടിമപ്പെടുന്നതെന്നാണ് റിപ്പോര്‍ട്ട്.