ആൽബെർട്ടയിൽ എലികളെ നിയന്ത്രിക്കുന്ന പരിപാടിയുടെ ബോധവൽക്കരണത്തിനായി ഫെഡറൽ ഫണ്ട് അനുവദിച്ചു. എലികളെ കണ്ടാൽ റിപ്പോർട്ട് ചെയ്യാൻ നാട്ടുകാരെ പ്രോത്സാഹിപ്പിക്കുന്ന ബിൽ ബോർഡുകൾക്കും ഔട്ട്‌റീച്ച് മെറ്റീരിയലുകൾക്കുമായി സർക്കാർ ഒരു ലക്ഷത്തി പതിനായിരം ഡോളറാണ് ചെലവഴിക്കുക.
കഴിഞ്ഞ ഏഴ് പതിറ്റാണ്ടുകളായി എലികളെ നിയന്ത്രിക്കുന്നതിൽ സംസ്ഥാനം മികച്ച പ്രവർത്തനങ്ങളാണ് നടത്തുന്നത്. എലികളെപ്പോലെയുള്ള ജീവികളെയും കീടങ്ങളെയും നിയന്ത്രിക്കുന്നത് നമ്മുടെ ഭക്ഷ്യ ശൃംഖല സുരക്ഷിതമാക്കുന്നതിലും , കൃഷിയിലെ ഉൽപ്പാദനക്ഷമത നിലനിർത്തുന്നതിലും പ്രധാന പങ്കു വഹിക്കുമെന്ന് ഫെഡറൽ അഗ്രികൾച്ചർ ആൻഡ് അഗ്രി-ഫുഡ് മന്ത്രി ലോറൻസ് മക്ഓലെ പറഞ്ഞു. ആൽബർട്ടയെ എലി മുക്തമായി നിലനിർത്താൻ ഈ ക്യാമ്പെയ്ൻ സഹായിക്കും. അതുവഴി കർഷകർക്ക് കൃഷിയിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിച്ച് കാനഡക്കാർക്കും ലോകത്തിനും മികച്ച ഉൽപ്പന്നങ്ങൾ നൽകാൻ കഴിയുമെന്നും അദ്ദേഹം വ്യക്തമാക്കി. എലികളെ കണ്ടാൽ rats@gov.ab.ca എന്ന ഇമെയിലിൽ അയച്ചോ 310-FARM (3276) എന്ന നമ്പറിൽ വിളിച്ചോ റിപ്പോർട്ട് ചെയ്യവുന്നതാണ്. .