യുഎൻ ഏജൻസിക്ക് വിലക്കുമായി ഇസ്രായേൽ; ഗസ്സയിലെ സ്ഥിതി കൂടുതൽ അപകടകരം

By: 600007 On: Nov 5, 2024, 9:13 AM

 

തെൽഅവീവ്: ഗസ്സയിൽ അഭയാർഥികൾക്ക് സഹായമെത്തിക്കുന്ന ഐക്യരാഷ്ട്ര സഭയുടെ ‘യുനർവ’ ഏജൻസിയുടെ പ്രവർത്തന കരാർ ഔദ്യോഗികമായി അവസാനിപ്പിച്ചതായി ഇസ്രായേൽ. കഴിഞ്ഞ മാസം ഇസ്രായേൽ പാർലമെന്റ് പാസാക്കിയ ബില്ലിന്റെ ഭാഗമായാണ് നടപടി. ഏജൻസിയുമായുള്ള ബന്ധം വിച്ഛേദിക്കുക, ഗസ്സയിലെ പ്രവർത്തനം തടയുക എന്നീ ലക്ഷ്യങ്ങളോടെയാണ്​ നിയമനിർമാണം. പട്ടിണി പിടിമുറുക്കിയ വടക്കൻ ഗസ്സയിൽ യുഎൻ ഏജൻസി കൂടി പിൻവാങ്ങുന്നതോടെ സ്ഥിതി കൂടുതൽ ആപൽക്കരമാകുമെന്ന്​ യുഎന്നും വിവിധ ലോക രാജ്യങ്ങളും മുന്നറിയിപ്പ്​ നൽകി.

വടക്കൻ ഗസ്സക്ക്​ സഹായം വിലക്കുന്നത്​ ആശങ്കാജനകമാണെന്നും അടിയന്തര ഇടപെടൽ വേണമെന്നും യുഎസ്​ സ്​റ്റേറ്റ്​ സെക്രട്ടറി ആന്‍റണി ബ്ലിൻകൻ ഇസ്രായേലിനോട്​ ആവശ്യപ്പെട്ടു. വടക്കൻ ഗസ്സയിലെ മാനുഷിക ദുരന്തം ഒഴിവാക്കാൻ അടിയന്തര ഇടപെടൽ വേണമെന്ന്​ യുഎൻ സന്നദ്ധ സംഘടനയായ ലോക ഭക്ഷ്യ പദ്ധതിയും ആവശ്യപ്പെട്ടു.