'റെയ്ഗണ്‍ ചലഞ്ച്':ബ്രേക്ക്ഡാന്‍സേഴ്‌സിന് സുവര്‍ണാവസരം; വ്യത്യസ്തമായ മത്സരവുമായി ഓസ്‌ട്രേലിയന്‍ ബ്രേക്ക്ഡാന്‍സര്‍ റെച്ചല്‍ റെയ്ഗണ്‍

By: 600002 On: Nov 1, 2024, 12:00 PM

 


2024 പാരീസ് ഒളിമ്പിക്‌സില്‍ വൈറല്‍ പ്രകടനത്തിന് പിന്നാലെ ഒട്ടേറെ വിമര്‍ശനങ്ങളും പരിഹാസങ്ങളും ലഭിച്ച ഓസ്‌ട്രേലിയന്‍ ബ്രേക്ക്ഡാന്‍സറാണ് റേച്ചല്‍ റെയ്ഗണ്‍ ഗണ്‍. ഒളിമ്പിക്‌സില്‍ മോശം പ്രകടനം കാഴ്ച വെച്ച റെയ്ഗണിന് കടുത്ത ട്രോളുകളാണ് സോഷ്യല്‍മീഡിയ പ്ലാറ്റ്‌ഫോമുകളില്‍ നേരിടേണ്ടി വന്നത്. ഇപ്പോഴിതാ വ്യത്യസ്തമായ ചലഞ്ചുമായി രംഗത്തിറങ്ങിയിരിക്കുകയാണ് 37കാരിയായ ബ്രേക്ക്ഡാന്‍സര്‍. തന്നേക്കാള്‍ നന്നായി ഡാന്‍സ് ചെയ്യുന്നവര്‍ക്ക് അവസരം നല്‍കുകയാണ് റെയ്ഗണ്‍. തന്നേക്കാള്‍ നന്നായി നൃത്തം ചെയ്യാന്‍ കഴിയുന്നവരെ തിരഞ്ഞെടുത്ത് പാരിതോഷികം നല്‍കുമെന്നാണ് റെയ്ഗണ്‍ പ്രഖ്യാപിച്ചിരിക്കുന്നത്. 

പാരീസ് ഒളിമ്പിക്‌സിലൂടെ അരങ്ങേറ്റം കുറിച്ച റെയ്ഗന്റെ പ്രകടനം നിലവാരമില്ലാത്തതായി വിലയിരുത്തപ്പെട്ടു. ഡാന്‍സിനിടയില്‍ കംഗാരു ചാടുന്നതുപോലെയും പാമ്പ് ഇഴയുന്നതുമപോലെയുമുള്ള അസാധാരണമായ ചുവടുകള്‍  റെയ്ഗണിനെ കുപ്രസിദ്ധിയിലേക്ക് തള്ളിവിട്ടു. ഡാന്‍സ് വൈറലായി. നിരവധി പേര്‍ ട്രോള്‍ ചെയ്തു. മറ്റ് ചിലര്‍ വിമര്‍ശിച്ചു. ഒളിമ്പിക്‌സില്‍ പോയിന്റുകളൊന്നും നേടാന്‍ റെയ്ഗണിന് സാധിച്ചില്ല. 

പ്രൈസ് കംപാരിസണ്‍ വെബ്‌സൈറ്റായ ഫൈന്‍ഡറുമായി ചേര്‍ന്നാണ് ഡാന്‍സ് ചലഞ്ച് സംഘടിപ്പിക്കുന്നത്. റെയ്ഗണ്‍ ചലഞ്ച് എന്ന് പേരിട്ടിരിക്കുന്ന  ഒറിജിനല്‍ കൊറിയഗ്രാഫി വീഡിയോ ഷെയര്‍ ചെയ്യുന്ന തെരഞ്ഞെടുക്കുന്ന രണ്ട് നര്‍ത്തകര്‍ അടങ്ങുന്ന സംഘത്തിന് 10,000 ഓസ്‌ട്രേലിയന്‍ ഡോളര്‍ സമ്മാനമായി ലഭിക്കും. മത്സരത്തില്‍ വിജയിക്കുന്ന സോളോ ഡാന്‍സേഴ്‌സിന് 5,000 ഓസ്‌ട്രേലിയന്‍ ഡോളറാണ് സമ്മാനമായി ലഭിക്കുക. 

മത്സരത്തിന്റെ നടപടിക്രമങ്ങളെക്കുറിച്ചും മറ്റും കൂടുതല്‍ വിവരങ്ങള്‍ക്ക് https://www.finder.com.au/raygun-challenge-dance?utm_source=youtube&utm_medium=social&utm_campaign=raygunn-challenge എന്ന ലിങ്ക് സന്ദര്‍ശിക്കുക.