വീടുകൾ വാടകയ്ക്ക് നല്കുന്നവർക്ക് തിരിച്ചടി, വില്ക്കുമ്പോൾ ഇനി അധിക നികുതി നല്കണം

By: 600007 On: Oct 27, 2024, 4:02 AM

 
ഹ്രസ്വ കാലത്തേക്ക് വാടകയ്ക്ക് നല്കുന്ന വീടുകൾ വിൽപ്പനയ്ക്ക് വയ്ക്കുമ്പോൾ ഇനി മുതൽ 13% HST നല്കേണ്ടി വരും. കാനഡയിലെ ടാക്സ് കോടതിയാണ് ഈ സുപ്രധാന വിധി പുറപ്പെടുവിച്ചത്. Airbnb, Vrbo തുടങ്ങിയ സൈറ്റുകളിൽ സ്ഥിരമായി ഹ്രസ്വകാല വാടകയ്ക്ക് നൽകുന്ന ഏതൊരു വസതിയ്ക്കും ഈ നികുതി ബാധകമാണ്. ഓട്ടവയിലെ ഒരു കോണ്ടോ ഉടമ നല്കിയ കേസിലാണ് കോടതിയുടെ വിധി
 
വീടിൻ്റെ മൊത്തത്തിലുള്ള വിലയിൽ നിന്നാണ് ഈ നികുതി ഈടാക്കുക. ഇതോടെ പതിനായിരക്കണക്കിന് ഡോളർ നികുതിയായി വീട്ടുടമസ്ഥർക്ക് നല്കേണ്ടി വരും. റെസിഡൻഷ്യൽ ഹോം വിൽപ്പനയെ സാധാരണയായി എച്ച്എസ്ടിയിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. അതിനാൽ നിക്ഷേപമെന്ന നിലയിൽ വീടുകൾ വാങ്ങി, അവ ഹ്രസ്വ കാലത്തേക്ക് വാടകയ്ക്ക് നല്കുന്നവരെയാണ് പുതിയ വിധി ബാധിക്കുക.