കാല്‍ഗറിയില്‍ ജീവിത നിലവാരം,വിശ്വാസം,സംതൃപ്തി എന്നിവ കുറയുന്നു: സര്‍വേ റിപ്പോര്‍ട്ട് 

By: 600002 On: Oct 26, 2024, 8:34 AM

 


കാല്‍ഗറിയില്‍ ജീവിത നിലവാരം കുറഞ്ഞുവരുന്നതായി നഗരവാസികളില്‍ ഭൂരിപക്ഷവും കരുതുന്നതായി പുതിയ സര്‍വേ റിപ്പോര്‍ട്ട്. കാല്‍ഗറി ഫൗണ്ടേഷന്റെ ക്വാളിറ്റി ഓഫ് ലൈഫ് സര്‍വേയില്‍ പാന്‍ഡെമിക്കിന്റെ അവസാനം മുതല്‍ ആളുകള്‍ക്കിടയില്‍ ജീവിത നിലവാരവും വിശ്വാസ്യതയും സംതൃപ്തിയും കുറഞ്ഞതായി കണ്ടെത്തി. രാഷ്ട്രീയ നേതാക്കള്‍ ഏറ്റവും ശ്രദ്ധ കേന്ദ്രീകരിക്കേണ്ട സമൂഹത്തിലെ പ്രധാന വിഷയം എന്താണെന്ന് സര്‍വേയില്‍ ചോദിച്ചപ്പോള്‍ 35 ശതമാനം പേരും അടിസ്ഥാന സൗകര്യങ്ങള്‍, ട്രാഫിക്, റോഡുകള്‍ എന്നിങ്ങനെ മറുപടി നല്‍കി. സമ്പദ് വ്യവസ്ഥ, ദാരിദ്ര്യം, അഫോര്‍ഡബിള്‍ ഹൗസിംഗ്, ജലവിതരണം, വാട്ടര്‍ ഇന്‍ഫ്രാസ്ട്രക്ചര്‍, സോണിംഗ് തുടങ്ങിയവയാണ് മറ്റ് പ്രധാന വിഷയങ്ങളെന്നും ചൂണ്ടിക്കാട്ടി. റീസോണിംഗ് നടപ്പിലാക്കാനുള്ള ശ്രമങ്ങള്‍ക്കെതിരെ പ്രതിഷേധങ്ങള്‍ ശക്തമാകുന്നതിനിടയിലാണ് സര്‍വേ റിപ്പോര്‍ട്ട് പുറത്തുവരുന്നത്. 

സര്‍വേയില്‍ പങ്കെടുത്ത 66 ശതമാനം കാല്‍ഗേറിയക്കാരും തങ്ങളുടെ ജീവിതനിലവാരം മികച്ചതാണെന്നും എക്കാലത്തെയും താഴ്ന്നതാണെന്നും പറയുന്നു. കൂടാതെ, കാല്‍ഗറി സിറ്റിയോടുള്ള ആളുകളുടെ വിശ്വാസവും കുറഞ്ഞു. 40 ശതമാനത്തിലധികം പേര്‍ തങ്ങള്‍ക്ക് സിറ്റിയില്‍ വിശ്വാസമുണ്ടെന്ന് പറയുന്നു. കഴിഞ്ഞ വര്‍ഷം ഇതേസമയത്തേക്കാള്‍ അഞ്ച് ശതമാനം കുറവാണ്.