ഇമിഗ്രേഷന്‍ സംവിധാനത്തില്‍ മാറ്റങ്ങള്‍ വരുത്താന്‍ കാനഡ ഒരുങ്ങുന്നു 

By: 600002 On: Oct 24, 2024, 9:13 AM

 

കാനഡയുടെ ഇമിഗ്രേഷന്‍ സംവിധാനത്തില്‍ മാറ്റങ്ങള്‍ വരുത്താനൊരുങ്ങി ഫെഡറല്‍ സര്‍ക്കാര്‍. പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ രാജിവെക്കണമെന്ന 30 ലിബറല്‍ എംപിമാരുടെ പ്രേരണകള്‍ക്കിടയിലാണ് പുതിയ പദ്ധതി സര്‍ക്കാര്‍ പ്രഖ്യാപിച്ചിരിക്കുന്നത്. വരും വര്‍ഷങ്ങളില്‍ കാനഡ സ്വീകരിക്കുന്ന സ്ഥിരതാമസക്കാരുടെ എണ്ണം കുറയ്ക്കലും താല്‍ക്കാലിക ഇമിഗ്രേഷന്‍ സ്ട്രീമുകളില്‍ മാറ്റവും അടക്കം നിരവധി പുതിയ നടപടികള്‍ ഉണ്ടാകുമെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. 

2025 ല്‍ 500,000 സ്ഥിരതാമസക്കാരെ സ്വീകരിക്കാനാണ് കാനഡ പദ്ധതിയിട്ടിരിക്കുന്നത്. 2026 ലും സമാനമായ സംഖ്യ നിലനിര്‍ത്താന്‍ ലക്ഷ്യം വെക്കുന്നു. ലിബറല്‍ സര്‍ക്കാര്‍ ആദ്യമായി അധികാരത്തില്‍ വന്നതിന് ശേഷം വാര്‍ഷികാടിസ്ഥാനത്തില്‍ പ്രവേശനം നേടിയ സ്ഥിരതാമസക്കാരുടെ എണ്ണം 59 ശതമാനം വര്‍ധിച്ചിട്ടുണ്ട്.