ലിസ്‌റ്റീരിയ അണുബാധ: ഒന്റാരിയോയില്‍ വിറ്റഴിച്ച ഹാം ഇന്‍ ജെല്ലി പന്നിയിറച്ചി കനേഡിയന്‍ ഫുഡ്‌ ഇന്‍സ്‌പെക്ഷന്‍ ഏജന്‍സി തിരിച്ചുവിളിച്ചു

By: 600002 On: Oct 19, 2024, 2:43 PM



ലിസ്റ്റീരിയ അണുബാധ സാധ്യത കണ്ടെത്തിയതിനെ തുടര്‍ന്ന്‌ വിവിധ ബ്രാന്‍ഡുകളുടെ ഹാം ഇന്‍ ജെല്ലി പന്നിയിറച്ചി കനേഡിയന്‍ ഫുഡ്‌ ഇന്‍സ്‌പെക്ഷന്‍ ഏജന്‍സി തിരിച്ചുവിളിച്ചു. ഒന്റാരിയോയിലുടനീളം വിറ്റഴിച്ച ഉല്‍പ്പന്നങ്ങളാണ്‌ തിരിച്ചുവിളിച്ചിരിക്കുന്നത്‌. വാഗ്നെര്‍ മീറ്റ്‌ പ്രൊഡക്‌റ്റ്‌സ്‌(എറ്റെബിക്കോക്ക്‌), കോപ്പ കിങ്‌ സിറ്റി, വില്ലേജ്‌ ബേക്ക്‌ ഷോപ്പ്‌(വിറ്റ്‌ബി), ഗ്ലോഗോവ്‌സ്‌കി യൂറോ ഫുഡ്‌(കിച്ചനര്‍), സ്റ്റാര്‍സ്‌കി ഫൈന്‍ ഫുഡ്‌സ്‌(ഹാമില്‍ട്ടണ്‍), നിക്ക ഡെലി എന്നിവയാണ്‌ തിരിച്ചുവിളിച്ച ബ്രാന്‍ഡുകള്‍. അതേസമയം, ഈ ഉല്‍പ്പന്നങ്ങളുമായി ബന്ധപ്പെട്ട്‌ രോഗങ്ങളൊന്നും റിപ്പോര്‍ട്ട്‌ ചെയ്‌തിട്ടില്ലെന്ന്‌ ഏജന്‍സി പറഞ്ഞു.

തിരിച്ചുവിളിച്ച ഉല്‍പ്പന്നങ്ങള്‍ വിവിധ റീട്ടെയ്‌ലര്‍മാര്‍ അരിഞ്ഞതോ, കഷ്‌ണങ്ങളാക്കിയതോ, അല്ലെങ്കില്‍ ചെറിയ പക്കേജുകളിലോ വിറ്റിരിക്കാമെന്ന്‌ ഫുഡ്‌ ഇന്‍സ്‌പെക്ഷന്‍ ഏജന്‍സി മുന്നറിയിപ്പ്‌ നല്‍കി.