ഗാസയില്‍ നിന്നും പലായനം ചെയ്‌ത് കാനഡയില്‍ അഭയാര്‍ത്ഥികളായെത്തുന്ന പലസ്‌തീനികള്‍ക്ക് സാമ്പത്തിക പിന്തുണ ഉറപ്പാക്കുമെന്ന് ഇമിഗ്രേഷന്‍ മിനിസ്റ്റര്‍ മാര്‍ക്ക് മില്ലര്‍. താമസം, ഭക്ഷണം, വസ്‌ത്രം തുടങ്ങിയ അടിസ്ഥാന ആവശ്യങ്ങള്‍ നിറവേറ്റാന്‍ ഈ ഫണ്ട് സഹായിക്കുമെന്നും അദ്ദേഹം പറഞ്ഞു. മൂന്ന് മാസത്തേക്ക് ഹെല്‍ത്ത് കവറേജ്, ഭാഷാ പരിശീലനം പോലുള്ള സെറ്റില്‍മെന്റ് സേവനങ്ങള്‍, കൂടാതെ പഠനത്തിനും ഓപ്പണ്‍ വര്‍ക്ക് പെര്‍മിറ്റിനും ഫീസ് കൂടാതെ അപേക്ഷിക്കാനുള്ള അവസരവും സര്‍ക്കാര്‍ ഏര്‍പ്പെടുത്തുമെന്ന് മില്ലര്‍ അറിയിച്ചു.
ആദ്യ ഘട്ടത്തില്‍, താല്‍ക്കാലിക പാത്ത്‌വേയില്‍ പ്രോസസിംഗിനായി നാലായിരത്തിലധികം അപേക്ഷകള്‍ സ്വീകരിച്ചിട്ടുണ്ടെങ്കിലും 334 പേര്‍ മാത്രമാണ് കാനഡയില്‍ എത്തിയതെന്നാണ് ഫെഡറല്‍ സര്‍ക്കാരിന്റെ കണക്കുകള്‍. 248 പലസ്‌തീനികള്‍ക്ക് താല്‍ക്കാലിക റെസിഡന്റ് വിസയോ പെര്‍മിറ്റോ അംഗീകരിച്ചിട്ടുണ്ട്. അവര്‍ക്ക് കാനഡയില്‍ എത്തുമ്പോള്‍ സഹായം ഉറപ്പാക്കുമെന്നും മില്ലര്‍ വ്യക്തമാക്കി.